Home Chalisserry

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പരരക്ഷ ബോധവൽക്കരണം നടത്തി.

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഥമ ശു ശ്രൂഷയെക്കുറിച്ച് പരരക്ഷ ബോധവൽക്കരണം നടത്തി. മനുഷ്യജീവിതത്തിൽ ഒരോ വ്യക്തികളും അത്യാവശ്യ സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട പ്രഥമ ശൂശ്രഷയുംപരിചരണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. ജി.എച്ച്.എസ് എസ് എൻ.എസ്.എസ് യൂണിറ്റും തൃശൂർ ദയ ഹോസ്പിറ്റലും സംയുക്തമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ബോധവൽക്കരണ ക്ലാസ്സ് ഡോ ബഹ്രമപുത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബാബു നാസർ അദ്ധ്യക്ഷനായി. പരരക്ഷ റീസോഴ്സ് പേഴ്സൺ ബഷീർ , സാമൂഹ്യകാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സുക്ഷമ എന്നിവർ ക്ലാസ്സെടുത്തു. സിനിമ സംവിധായകൻ എം.ജി.ശശി , പി ടി എ അംഗം അഹമ്മദുണ്ണി , പ്രിൻസിപ്പാൾ ഗീതാ ജോസഫ് , എൻ.എസ്‌.എസ് കോർഡിനേറ്റർ ബീന എന്നിവർ സംസാരിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE