Home Ponnani

പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം:ആയിരത്തോളം വീടുകള്‍ വെള്ളത്തില്‍

  • By Ponnani      posted on 01-Nov-2019
  • 9 people read

പൊന്നാനി താലൂക്കിൽകടലാക്രമണം ശക്തം ആയിരത്തോളം വീടുകൾ വെള്ളത്തിൽ തീരവാസികളെ മാറ്റിപാർപ്പിച്ചു പൊന്നാനി / പെരുമ്പടപ്പ്:മഹാ ചുഴലിക്കാറ്റിനെ തുടർന്ന് പൊന്നാനി താലൂക്കിലെ കടലോരത്ത് കടലാക്രമണം ശക്തം. ആയിരത്തോളം വീടുകളും റോഡുകളും വെള്ളത്തിൽ.ദുരിതബാധിതർക്കായി പൊന്നാനിഎം ഐ.ഹയർ സെക്കണ്ടറി സ്കൂളിലും, വെളിയങ്കോട് ഗവ. ഫിഷറീസ് യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊന്നാനിഎം ഐ.ഹയർ സെക്കണ്ടറി സ്കൂളിലെ ക്യാമ്പിൽ നൂറിലധികം കുടുംബങ്ങൾ എത്തി .വെളിയങ്കോട് ദുരിതബാധിതർ കുടുംബ വീടുകളിലേക്കാണ് പോകുന്നത്. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്.പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സേ്റ്റഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം വീടുകളിലേക്ക് കയറി.മുറിഞ്ഞഴി, മരക്കടവ്, ലൈറ്റ് ഹൗസ് മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്. കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്. വേലിയേറ്റ സമയമായ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്. തീരദേശത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടി നിൽക്കുകയാണ്.കൂടാതെ തീരദേശ റോഡുകളെല്ലാം വെള്ളത്തിനടയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.നേരത്തെയുള്ള കടലാക്രമണങ്ങളിൽ നിന്നും വ്യത്യസ്ഥമായി തിരമാലകൾ മീറ്ററുകളോളം ഉയർന്നാണ് കരയിലെത്തുന്നത്. ഇതിനാൽ കടൽഭിത്തിയുള്ള ഇടങ്ങളിലും വെള്ളം ഇരച്ചെത്തുന്നുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കടലാക്രമണം രൂക്ഷമായത്.'മഹാ' എന്ന് പേരുള്ള ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുമ്പ് ശക്തിപ്രാപിച്ചതോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍വരെയാവുകയും ചെയ്തു. കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടുത്തം പൂര്‍ണമായും നിരോധിച്ചിരുന്നു.കേരളതീരം 'മഹാ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലന്നും കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണന്നും ജില്ലാഭരണകൂടം അറിയിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE