Home Chalisserry

സന്തോഷ് ട്രോഫി അപൂർവ്വ നേട്ടവുമായി ചാലിശ്ശേരിക്കാരുടെ ശ്രീരാഗും ,ശ്രേയസ്സും നാടിന് അഭിമാനമാക്കുന്നു

സന്തോഷ് ട്രോഫി അപൂർവ്വ നേട്ടവുമായി ചാലിശ്ശേരിക്കാരുടെ ശ്രീരാഗും ,ശ്രേയസ്സും നാടിന് അഭിമാനമാക്കുന്നു. ചങ്ങരംകുളം: ചാലിശ്ശേരി ഹൈസ്കൂൾ മൈതാനത്ത് നൂലു പൊട്ടിയ പട്ടംപോലെ കൽപന്തിനുവേണ്ടി പാറി നടന്ന ഒരേകുടുംബത്തിലെ സഹോദരങ്ങൾ സന്തോഷ് ട്രോഫിയിൽ ഇടം നേടിയത് ഗ്രാമത്തിന് അപൂർവ്വ നേട്ടമായി. ബുധനാഴ്ച കേരള ടീമിൽ ശ്രീരാഗ് ഇടം നേടിയതോടെ ഗ്രാമവാസികൾക്ക് ഇരട്ടി മധുരമായി ചാലിശ്ശേരി കവുക്കോട് വലിയ വീട്ടുവളപ്പിൽ പരേതനായ ഗോപാലൻ - ജയശ്രീ ദമ്പതിമാരുടെ മൂത്തമകൻ ശ്രീരാഗും ,അനുജൻ ശ്രേയസ്സുമാണ് കേരള സന്തോഷ് ട്രോഫി ടീമിലും സർവ്വീസസ് ടീമുലുമായി ബൂട്ടണിയുന്നത്. ഇരുപത്തിയാറുകാരനായ നാട്ടുകാരുടെ അമ്പാടിയായ അഞ്ചാം നമ്പറുക്കാരൻ ശ്രീരാഗ് അഞ്ചാം തവണയാണ് സന്തോഷ് ട്രോഫിക്കായി ജേഴ്സി അണിയുന്നത്. 2014 മുതൽ ടീമംഗമായ വി.ജെ. ശ്രീരാഗ് 2017 ലെ കേരളം കിരീടം നേടിയ ടീമിലും ഉണ്ടായിരുന്നു. ഇന്ത്യൻ നേവി താരമായ ശ്രേയസ്സ് സെപ്തംബർ 21ന് സന്തോഷ് ട്രോഫിയിൽ സർവീസസ് ടീമിൽ അംഗമായി. ഗോവയിൽ നടന്ന സോണൽ രണ്ട് മൽസരങ്ങളിൽ ശ്രേയസ്സ് നേടിയ ഗോളിലൂടെ സർവ്വീസസ് വിജയം നേടി. ഇരുപത്തിരണ്ടുകാരനായ ഫുട്ബോളർ പഞ്ചാബ് മിനർവ ക്ലബിലും കളിച്ചു. ഇപ്പോൾ ഒറീസയിലെ നേവി ഫുട്ബോൾ ക്യാമ്പിലാണ്. ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള കാലയളവിൽ കായികദ്ധ്യാപികയാണ് ഇരുവരുടെ കഴിവ് കണ്ടെത്തി കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. ജില്ല ടീമിലും കേരള ജൂനിയർ ടീമിലും അംഗമായി. തൃശൂർ കേരളവർമ്മ കോളേജിൽ ബിരുദ പ0ന കാലത്ത് രണ്ട് പേരും യൂണിവേഴ്സിറ്റി താരങ്ങളായി. ഗ്രാമത്തിലെ ജി.സി.സി ക്ലബിലൂടെ നേട്ടത്തിന്റെ മുൻ നിരയിൽ എത്തിയ ഇരുവരും നാടിന്റെ ആവേശമാണ്. പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടം പൊരുത്തിയ ശ്രീരാഗിനും ,ശ്രേയസ്സിനും ഫുട്ബോളാണ് ജീവൻ. രാവിലെ സൂര്യനുദിക്കുന്നതിന് മുൻപ് ഇരുവരും ബൂട്ടണിഞ്ഞ് സകൂൾ മൈതാനത്തേക്ക് ഓടിയെത്തും. ക്ലബിലെ കൂട്ടുകാരുടെ അടുത്തെത്തിയാൽ കാൽപന്ത് കളി തുടങ്ങും. കളിക്കാനിറങ്ങിയാൽ ഇരുവർക്കും ഫുട്ബോളാണ് അവരുടെ ലോകം. പന്ത് കിട്ടിയാൽ പ്രതിരോധ നിരയിലെ അമ്പാടിയേയും മുൻന്നേറ്റക്കാരനായ ശ്രേയസ്സിനേയും മറികടന്ന് എതിരാളിക്ക് പോകണമെങ്കിൽ ഏറെ പ്രയാസപ്പെടണം. കാണികളുടെ കണ്ണു കരളും കവർന്ന് കളിക്കളത്തിൽ ഓട്ടം തുടങ്ങിയാൽ പിടിച്ചുകെട്ടാൻ കഴിയാതെ എതിർ കളിക്കാർ നിസ്സഹരായി നിൽക്കുന്ന കാഴ്ച കാണികളെ അതിശയപ്പെടുത്തുന്ന ഇരുവരുടെ ഫുട്ബോൾ ശൈലി ഏറെ വേറിട്ടതാണ്. സന്തോഷട്രോഫിയിൽ ആദ്യമായി ഒരു കുടുംബത്തിലെ രണ്ട് പേർ കളിക്കുന്നു എന്ന പ്രത്യേകതയും പാലക്കാട് ജില്ലയിൽ നിന്ന് അഞ്ചാം തവണയും കേരളത്തിനായി ബൂട്ടണിയുന്ന അപൂർവ്വതയും വി.ജെ. ശ്രീരാഗിനുണ്ട്. കളിക്കുന്നത് പിതാവിന് കാണാൻ കഴിഞ്ഞില്ല എന്നത് ശ്രീരാഗിനും ,ശ്രേയസ്സിന് ഏറെ വേദനയാണ്. ശ്രീകൃഷ്ണ കോളേജിൽ പഠിക്കുന്ന സഹോദരി ശ്രീ ലക്ഷമിയും അമ്മ ജയലക്ഷമിയും ടീമിൽ ഉൾപ്പെടുത്തിയതിൽ നിറഞ്ഞ സന്തോഷമാണ്. ഗ്രാമവും കായിക പ്രേമികളും സൃഹുത്തുക്കളും സഹോദരങ്ങളുടെ നേട്ടത്തിന്റെ ആഹ്ലാദാരവത്തിലാണ്.

  • Share


  • To Join Our Group :

YOU MAY ALSO LIKE