Home Edappal

ഉപജില്ലാ ശ്രാസ്ത്രമേള:വെറൂര്‍ എയുപി സ്കൂളിന് ട്രിപ്പിള്‍ കിരീടം

  • By Edappal      posted on 24-Oct-2019
  • 6 people read

എടപ്പാൾ: ഉപജില്ലാ ശാസ്ത്രമേളയിൽ അണ്ണക്കമ്പാട് വെറൂർ എ യു പി സ്കൂളിന് യു.പി. വിഭാഗത്തിൽ ട്രിപ്പിൾ കിരീടം യു.പി. വിഭാഗം പ്രവൃത്തി പരിചയമേള യിലും , ഐ.ടി.മേളയിലും, ഗണിത ശാസ്ത്രമേളയിലുമാണ് സ്കൂൾ കിരീടം സ്വന്തമാക്കിയത്. എൽ.പി. വിഭാഗം ഗണിത മേളയിലും സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗം ശാസത്ര - സാമൂഹ്യ ശാസ്ത്ര മേളകളിലും എൽ.പി. വിഭാഗം സാമൂഹ്യ ശാസത്ര മേളയിലും രണ്ടാം സ്ഥാനവും സ്കൂളിന് ലഭിച്ചത് വിജയത്തിന് പത്തരമാറ്റ് തിളക്കം സമ്മാനിച്ചു. സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ പ്രഥമാധ്യാപകൻ ലിജു. സി. സീനി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE