Home Edappal

വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണം കര്‍ഷക തൊഴിലാളി യൂണിയന്‍

  • By Edappal      posted on 24-Oct-2019
  • 5 people read

എടപ്പാള്‍:നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി യൂണിയന്‍ എടപ്പാള്‍ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കൃഷിയെ പരിപോഷിപ്പിക്കുമ്പോള്‍ എടപ്പാള്‍ ഏരിയയില്‍ നെല്‍കൃഷി വ്യാപകമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനുകാരണം മിക്ക കൃഷിയിടങ്ങളും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കയ്യിലാണ്. കൃഷിയിടങ്ങളില്‍ കൃഷിയെല്ലാതെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. തരിശ്ശായി കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷിയിറക്കാന്‍ കെഎസ്‌കെടിയു മുന്നിട്ടിറങ്ങാനും സമ്മേളനം തീരുമാനിച്ചു. എടപ്പാള്‍ പെരുമ്പറമ്പ് ഫ്രന്‍സ് ഓഡിറ്റോറിയത്തില്‍(സി എ കുഞ്ഞിമോന്‍ നഗര്‍) നടന്ന കര്‍ഷകതൊഴിലാളി എടപ്പാള്‍ ഏരിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ പി വേണു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് മാഷ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി ബാലകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും എം എം ഉണ്ണികൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി എം മുസ്തഫ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്, ഗോപിദാസ് പൊന്നാനി, അഡ്വ. പി പി മോഹന്‍ദാസ്, വി വി കുഞ്ഞുമുഹമ്മദ്, അഡ്വ. എം ബി ഫൈസല്‍, സി രാമകൃഷ്ണന്‍, ഇ വി മോഹനന്‍, ടി പി കുട്ടന്‍, ഇ രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. കെ പി വേണു(പ്രസിഡന്റ്), എ ചാത്തപ്പൻ, ഒ വേലായുധന്‍(വൈസ് പ്രസിഡന്റുമാര്‍), എസ് സുജിത്ത്(സെക്രട്ടറി) ടി വി മുകുന്ദന്‍, എം എം ഉണ്ണികൃഷ്ണന്‍(ജോയിന്റ് സെക്രട്ടറിമാര്‍), കെ വേലായുധന്‍(ട്രഷറര്‍) (ഫോട്ടോ കേരള സ്റ്റേറ്റ് കര്‍ഷകതൊഴിലാളി എടപ്പാള്‍ ഏരിയ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു)

  • Share


  • To Join Our Group :

YOU MAY ALSO LIKE