Home Ponnani

പൊന്നാനി സ്വദേശിനിയായ പത്താം ക്ളാസുകാരിക്ക് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ കത്ത്

  • By Ponnani      posted on 22-Oct-2019
  • 9 people read

പത്താം ക്ലാസ് വിദ്യാർർത്ഥിനി അമാന അഷറഫിന് ന്യൂസിലാന്റ്പ്രധാനമന്ത്രിയുടെ അഭിനന്ദനം പൊന്നാനി: പൊന്നാനി സ്വദേശിയും, പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അമാന അഷറഫിന് ന്യൂസിലാന്റ്പ്രധാനമന്ത്രി ജെസിൻഡ ആർഡന്റെ അഭിനന്ദനം. ന്യൂസിലാന്റ്പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ആശംസകളർപ്പിച്ചും, ക്രൈസ്റ്റ്‌ ചർച്ചിലിലെ മുസ്ലിംപള്ളിയിൽ നടന്ന വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചും, തുടർന്ന് പ്രധാനമന്ത്രി സ്വീകരിച്ച നടപടിയെ പ്രകീർത്തിച്ചുമാണ് അമാന കത്തെഴുതിയത്. ഇത്തരം കത്തുകൾ ന്യൂസിലാന് ജനതക്ക് വലിയശക്തിയാണ് നൽകുന്നതെന്നും, കേരളം സന്ദർശിക്കണമെന്നുള്ളത് തന്റെ ആഗ്രഹമാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. മകൾ നെവ് വളരുകയാണെന്നും,സംസാരിക്കുന്നത് കേൾക്കാൻ ആശ്ചര്യകരമാണെന്നും, കേരള ജനതയ്ക്ക് ആശംസകളർപ്പിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് പൊന്നാനിയുടെയും ഒരുമനയൂർ കുറുപ്പത്ത് വഹീദ യുടെയും മകളാണ് അമാന അഷറഫ്.തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർർത്ഥിയാണ് അമാന അഷറഫ്. ഹനീന ശുഹൈബ് സഹോദരിയാണ്

  • Share


  • To Join Our Group :

YOU MAY ALSO LIKE