Home Ponnani

മികച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള പ്രോഗ്രസ്സീവ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • By Ponnani      posted on 18-Oct-2019
  • 7 people read

പൊന്നാനി: പ്രോഗ്രസീവ് ഫൗണ്ടേഷൻ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ചരിത്ര, പൈതൃക സംഭവങ്ങൾ മുൻനിറുത്തിയുള്ള മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി പൊന്നാനി ലേഖകൻ സി പ്രദീപ് കുമാർ, കാർഷിക മേഖലയിലെ മികച്ച റിപ്പോർട്ടിംഗിന് മാതൃഭൂമി എരമംഗലം ലേഖകൻ ഫാറൂഖ് വെളിയങ്കോട്, മികച്ച കോളമിസ്റ്റായി കെ,വി നദീർ, മികച്ച റിപ്പോർട്ടറായി നൗഷാദ് പുത്തൻപുരയിൽ , മികച്ച ഓൺലൈൻ ലേഖകനായി ഫഖ്റുദ്ദീൻ പന്താവൂർ, മികച്ച പ്രദേശിക ചാനൽ ലേഖകനായി ഹാഷിം പറമ്പിൽ എന്നിവരെ തെരഞ്ഞെടുത്തു. റിട്ട. ഡി ഐ ജി മൊയ്തുട്ടി ഹാജി ഐ പി എസ് ചെയർമാനും,പ്രൊഫ. വി കെ.ബേബി, ഡോ.റിജാസ് കല്ലടത്തേൽ എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച്ച വൈകീട്ട് വെളിയങ്കോട് നടക്കുന്ന പ്രോഗ്രസീവ് ഫൗണ്ടേഷൻ ജനറൽ ബോഡി യോഗത്തിൽ നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും.

  • Share


  • To Join Our Group :

YOU MAY ALSO LIKE