Home Chalisserry

ചാലിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ചാലിശ്ശേരി പഞ്ചായത്ത് : വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് (തിങ്കളാഴ്ച)നടക്കും ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്(തിങ്കളാഴ്ച)രാവിലെ പതിനൊന്നിന് നടക്കും.കഴിഞ്ഞ മാസം 19 ന് പ്രതിപക്ഷം വൈസ് പ്രസിഡന്റ വി.കാർത്ത്യാനിക്കെതിരെ അവിശ്വാസം കൊണ്ടു വന്നിരുന്നു. അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതിന് മുൻപ് വൈസ് പ്രസിഡന്റ് രാജി വെച്ചിരുന്നു . ഈ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഓഗസ്റ്റ് 29 ന് ലീഗ് മെമ്പർ പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ്സിലെ ടി.കെ.സുനിൽകുമാറിനെതിരെ അവിശ്വാസം കെണ്ടു വന്നിരുന്നു. ഇരുമുന്നണികളുടെ പിൻതുണയോടെ അക്ബർ ഫൈസൽ പ്രസിഡന്റായി. പഞ്ചായത്ത് ലീഗ് ഇടതുപക്ഷവുമായി പ്രസിഡന്റ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അക്ബർ ഫൈസലിന്റെ വോട്ട് ഇരു മുന്നണികൾ ക്ക് നിർണ്ണായമാകും. തിങ്കളാച് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ പത്തിന് നാമനിർദ്ദേശ പത്രിക സ്വീകരിക്കും ആനക്കര കൃഷി ഓഫീസർ വരണാധികാരിയാക്കും.

  • Share


  • To Join Our Group :

YOU MAY ALSO LIKE