Home Chalisserry

ചാലിശ്ശേരി ജി.എൽ .പി സ്കൂൾ ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു.

ചാലിശ്ശേരി ജി.എൽ .പി സ്കൂൾ ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു. ചങ്ങരംകുളം:ചാലിശ്ശേരി ഗവ: എൽ.പി സ്കൂളിൽ ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഒമ്പത് ലാപ്ടോപ്പുകൾ , മൂന്ന് പ്രൊജക്ട് ർ , ഒമ്പത് സ്പീക്കർ ഉൾപ്പെടെ നാലു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഐ.ടി ലാബിന് ലഭിച്ചത്. സമ്മേളനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ.ഉണ്ണികൃഷ്ണൻ , ഗ്രാമ പഞ്ചായത്തംഗം ആനി വിനു , സ്കൂൾ പ്രധാനദ്ധ്യാപകൻ റ്റി.സി.ജോർജ് , അദ്ധ്യാപിക ഷീല , പി.ടി.എ പ്രസിഡന്റ് രജീഷ് കുമാർ , പി ടി എ വൈസ് പ്രസിഡന്റ് സുപ്രിയ ജാസ്മിൻ , എം ടി എ പ്രസിഡന്റ് നീതു എന്നിവർ സംസാരിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE