Home Ponnani

പൊന്നാനി ഫിഷിംഗ് ഹാര്‍ബര്‍ പ്രവര്‍ത്തനം തുടങ്ങി മത്സ്യത്തൊഴിലാളികള്‍ ആഹ്ളാദത്തില്‍

  • By Ponnani      posted on 12-Oct-2019
  • 7 people read

പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഏട്ടാമത്തെ വർഷം ഹാർബർ പ്രവർത്തനം ആരംഭിച്ചു.നാല് കോടി രൂപ ചെലവിൽ പുതിയ വാർഫ് നിർമിച്ചതോടെയാണ് ബോട്ടുകൾ ഹാർബറിൽ പ്രവേശിച്ചു തുടങ്ങിയത്.ഏകദേശം 30 ലധികം ബോട്ടുകൾ ഇന്ന് കാലത്ത് ഹാർബറിൽ മൽസ്യവുമായി എത്തിയിരുന്നു.ഇവരെ സ്വീകരിക്കാൻ നഗരസഭാ ചെയർമാൻ മുഹമ്മദ് കുഞ്ഞിയും വിവിധ മൽസ്യത്തൊഴിലാളി സംഘടനാ നേതാക്കളും ഹാർബറിലെത്തി.വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ ഹാർബറിലെത്തും. കോടികൾ ചിലവഴിച്ച് നിർമിച്ച ഹാർബറിന്റെ അപാകത പരിഹരിക്കുന്നതിനു സ്പീക്കറുടെ പ്രത്യേക താൽപര്യപ്രകാരം 4 കോടി രൂപ ചെലവിൽ പുതിയ വാർഫ് (കടവ്) നിർമിക്കാൻ സർക്കാർ തയ്യാറായതോടെയാണ് കഴിഞ്ഞ 8 വർഷമായി മത്സ്യത്തൊഴിലാളികൾ കൈയ്യൊഴിഞ്ഞ ഹാർബർ പ്രവർത്തന സജ്ജമായത്. നേരത്തെ ഹാർബറിലേക്കു ബോട്ട് അടുപ്പിക്കുമ്പോൾ തിരയിളക്കം മൂലം ഏറെ പ്രയാസമുണ്ടാകുന്നുണ്­ടെന്നും ജെട്ടിയിലെ കോൺക്രീറ്റ് ഭിത്തിയിൽ തട്ടി ബോട്ടുകൾ തകരാറിലാകുന്നുണ്ടെന്­നുമുള്ള മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു.­ പുതിയ വാർഫ് നിർമിച്ചതോടെ അതിനെല്ലാം പരിഹാരമായി.ഏട്ടു വർഷം മുൻപ് ഉദ്ഘാടനം കഴിഞ്ഞ പദ്ധതി ഇതുവരെയും പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ വാർഫ് നിർമിച്ചതോടെ ഹാർബർ പ്രവർത്തന സജ്ജമായതിന്റെ സന്തോഷത്തിലാണ് മൽസ്യത്തൊഴിലാളികളും സർക്കാരും.മേഖലയിലുള്­ള ബോട്ട് ഉടമകളുടെയും തൊഴിലാളികളുടെയും നിർദേശങ്ങൾ ഉൾക്കൊണ്ടാണ് സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്ന­ത്. റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

  • Share


  • To Join Our Group :

YOU MAY ALSO LIKE