Home Ponnani

എവി ഹയര്‍ സെക്കണ്ടറി സ്കൂള്‍ 125 മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്ര നടത്തി

  • By Ponnani      posted on 10-Oct-2019
  • 6 people read

പൊന്നാനി: എ.വി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ 125-ാം വാര്‍ഷികത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. ഘോഷയാത്രയില്‍ അനുഷ്ഠാന കലാരൂപങ്ങളായ തിറ - പൂതം, എ.വി.എച്ച്.എസ് എസ് ന്‍റെ പാരമ്പര്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളും, മാപ്പിള കലാരൂപങ്ങളായ കോല്‍ക്കളി, ദഫ്മുട്ട് എന്നിവ ജനങ്ങളുടെ മനം കവര്‍ന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ എസ്.പി.സി, എന്‍.സി.സി, സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് വളണ്ടിയര്‍മാരും ഘോഷയാത്രയില്‍ അണി ചേര്‍ന്നു. ഘോഷയാത്ര മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.പി. മുഹമ്മദ്കുഞ്ഞി ഫ്ളാഗ് ഓഫ് ചെയ്തു. കൗണ്‍സിലര്‍മാരായ എം.പി. നിസാര്‍, എന്‍.പി. സേതുമാധവന്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. അയ്യൂബ്, പ്രചരണവിഭാഗം ചെയര്‍മാന്‍ മുഹമ്മദ് പൊന്നാനി, കണ്‍വീനര്‍മാരായ വി. പ്രദീപ്, കെ.വി. ഇസ്മായില്‍ ബഷീര്‍, പി.ടി.എ പ്രസിഡന്‍റ് കെ.പി. രമേശ്, വൈസ് പ്രസിഡന്‍റ് എന്‍.വി. ധന്യ എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

  • Share


  • To Join Our Group :

YOU MAY ALSO LIKE