Home Edappal

പാരാമെഡിക്കല്‍ ക്യാമ്പ് പ്രചരണാര്‍ത്ഥം വ്യായാമ സദസ്സും സൈക്ളിങും കളരി അഭ്യാസ പ്രകടനവും നടത്തി

  • By Edappal      posted on 09-Oct-2019
  • 8 people read

എടപ്പാള്‍:ആർദ്രം മിഷന്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രവും വട്ടംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടുവട്ടം വിവ പാലസ് ഓഡിറ്റോറിയത്തിൽ (പത്താം വാർഡ് ) സംഘടിപ്പിക്കുന്ന പാരാമെഡിക്കൽ ക്യാബ് പ്രചാരണാർത്ഥം വ്യായാമ സദസ്സും, സൈക്ലിങും, കളരി അഭ്യാസ പ്രകടനവും നെല്ലിശ്ശേരി ഗാലക്സി ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ കഴുങ്ങിൽ മജീദ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജോഫ്രി ജേക്കബ്ബ് ക്യാമ്പുകളെ കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. എടപ്പാൾ സൈക്കിൾ സഫാരി ക്ലബ്‌ പ്രസിഡന്റ്‌ നാസർ കോട്ടൺ സൂഖ്, ഗ്ലോബൽ ഫിറ്റ്നസ് സെന്റർ എടപ്പാൾ ഫിറ്റ്നസ് ട്രൈനെർ അലിമോൻ പൂകരത്തറ, മോർണിങ് വാക്ക് കൂട്ടായ്മ നടുവട്ടം പ്രസിഡന്റ്‌ സുലൈമാൻ തൊണ്ടിയിൽ, മൊയ്‌ദു ബിൻ കുഞ്ഞുട്ടി, ഹസ്സൈനാർ നെല്ലിശ്ശേരി, ഹജ്ജാൻ ഗ്രൂപ്പ്‌ എം. ഡി ഇബ്രാഹിം മുണ്ടേങ്കാട്ടിൽ, പൊന്നാനി താലൂക് റാഫ് പ്രസിഡന്റ്‌ ബാലൻ പുളിക്കൽ, യു. വി ഷൈജു, ഫിസിക്കൽ ട്രൈനെർ ഫസീല കോലൊളമ്പ് എന്നിവർ വ്യായാമ സദസ്സിനു നേതൃത്വം നൽകി. മുൻ പഞ്ചായത്ത് മെമ്പറും സാമൂഹ്യ പ്രവർത്തകനും കളരി അഭ്യാസിയുമായ അലി സാഹിബ് യുവാക്കൾക്ക് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡെമോൺസ്‌ട്രേഷനിലൂടെ ബോധവത്കരണം നടത്തി.

  • Share


  • To Join Our Group :

YOU MAY ALSO LIKE