Home Changaramkulam

മരണ കുഴിയിൽ വാഴനട്ടും റീത്ത് വെച്ചും പ്രതിഷേധം നടത്തി

കുന്നംകുളം: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേമ്പാടത്തെ മരണ കുഴിയിൽ പ്രതിഷേധം നടത്തി. ബുധനാഴ്ച രാത്രി 11:00 മണിക്ക് പാറേമ്പാടത്ത് ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ തൃശ്ശൂർ കോലഴി സ്വദേശിയായ ജാതിക്ക തോപ്പിൽ വീട്ടിൽ ഡേവിഡ് മകൻ ജിബോയ് (27) മരിച്ചിരുന്നു. പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റിയും ഓട്ടോ തൊഴിലാളികളും നാട്ടുകാരും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്‌. പ്രതിഷേധത്തിന്റെ ഭാഗമായ് മരണ കുഴിയിൽ വാഴയും ബുഷ് ഓറഞ്ചും നട്ടും റീത്തു വെച്ചുമാണ് പ്രതിഷേധം നടത്തിയത്.ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷാജി എൻ.തോമസ് അദ്ധ്യക്ഷത വഹിച്ചു.രാജേഷ്, , അജോയ് മാഷ്, വിജു വടക്കൻ, ജോസ്, സജീവൻ കെ.പി, സുനീഷ് ബാബു, പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകരായ ജയപ്രകാശ് കേച്ചേരി ,സന്തോഷ് ചാലക്കുടി, ജിനുമോൻ, ഷാജി കാസിം ഒറ്റപിലാവ്, റഫീഖ് കടവല്ലൂർ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.തുടർ നടപടി യുടെ ഭാഗമായ് അപകട സ്ഥലത്ത് കുന്നംകുളംപോലിസ് ഡിവൈഡർ സ്ഥാപിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE