Home Changaramkulam

കേളപ്പജി ഭവനം സംരക്ഷിച്ച് നിത്യസ്മാരകമാക്കണം തിരുനാവായ സര്‍വ്വോദയ മേള ട്രസ്റ്റ്

തവനൂർ:കേരള ഗാന്ധി കേളപ്പജിയുടെ കർമ്മമണ്ഡലമായ തവനൂരിൽ അദ്ദേഹം താമസിച്ചിരുന്ന വീട് സംരക്ഷിച്ച് നിത്യസ്മാരകമായി നിലനിർത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തവനൂരിൽ നടന്ന കേളപ്പജി അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന കേളപ്പജി ഭവനം തകർച്ചയിലായതിനാൽ സംരക്ഷിച്ച് ചരിത്ര സ്മാരകവും, ലൈബ്രറിയും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാറി മാറി വന്ന സർക്കാരുകൾ അവഗണന തുടരുകയായിരുന്നു . തിരുനാവായ സർവോദയമേള ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേളപ്പജിയുടെ ചരമദിനാചരണത്തോടനു ബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനം മുൻ എം.പി.സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി കെ.എൻ. നായർ ആധ്യക്ഷത വഹിച്ചു. കേളപ്പജിയുടെ ശിഷ്യൻ കെ. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.രവീന്ദ്രൻ , പി.കോയക്കുട്ടി, കൊലത്ത് ഗോപാലകൃഷ്ണൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, പ്രണവം പ്രസാദ്, ടി.വി.അബ്ദുൽ സലാം, ആർ. പ്രസന്നകുമാരി, ഉമ്മർ ചിറക്കൽ , ഉഷ കുമ്പിടി, നാസർ കൊട്ടാരത്ത്, ജെ.പി.വേലായുധൻ, ഗോപിനാഥ് ചേന്നര, കായക്കൽ അലി, നാസർ പുത്തംകുളം എന്നിവർ പ്രസംഗിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE