Home Edappal

കേരള ഫാര്‍മസി കൗണ്‍സില്‍ തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിച്ചു

  • By Edappal      posted on 07-Oct-2019
  • 7 people read

എടപ്പാൾ : കേരള ഫാർമസി കൗൺസിൽ തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റലിൽ ഒരു ദിവസം നീണ്ടുനിന്ന ക്ലാസ് സംഘടിപ്പിച്ചു. ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ സതീശൻ ടി ഉദ്ഘാടനം ചെയ്തു.ഫാർമസി കൗൺസിൽ എക്സിക്വുട്ടീവ് അംഗം ശ്രീ അജിത് കിഷോർ അധ്യക്ഷനായ ചടങ്ങിൽ കൗൺസിൽ അംഗം ബാലകൃഷ്ണൻ എൻ സ്വാഗതം പറഞ്ഞു. ഹോസ്പിറ്റൽ ജനറൽ മാനേജർ രവി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് എടപ്പാൾ ചങ്ങരംകുളം ഏരിയ അംഗം സലിം കെ വി നന്ദിയും പറഞ്ഞു .നൂറിലേറെ ഫാർമസിസ്റ്റുകൾ പങ്കെടുത്ത തുടർ വിദ്യാഭ്യാസ ക്ലാസ്സ് മൂന്നു സെഷനുകളിയായി ഡോ ബിജു (വൈസ് പ്രിൻസിപ്പാൾ ദേവകിയമ്മ കോളേജ് ഓഫ് ഫാർമസി ,ശ്രീ സഞ്ജയ് ശ്രീകുമാർ ,അസിസ്റ്റന്റ് പ്രൊഫസ്സർ ദേവകിയമ്മ കോളേജ് ഓഫ് ഫാർമസി,ശ്രീമതി ഷംന പി എം ,അസിസ്റ്റന്റ് പ്രൊഫസ്സർ ജാമിയ സലഫിയ ഫാർമസി കോളേജ് എന്നിവർ നേതൃത്വം നൽകി .കെ പി പി എ അംഗങ്ങളായ ശ്രീമതി ലീന ,ശ്രീ അനീഷ് കുറ്റിയിൽ ,ശ്രീ ബട്ട്,ശ്രീമതി പ്രവീണ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE