Home Edappal

രാഷ്ട്രീയ സ്വയം സേവക സംഘം വിജയദശമി മഹോത്സവം സംഘടിപ്പിച്ചു

  • By Edappal      posted on 07-Oct-2019
  • 3 people read

എടപ്പാൾ: രാഷ്ട്രീയ സ്വയം സേവക സംഘം എടപ്പാൾ ഖണ്ഡ് വിജയദശമി മഹോത്സവം ആഘോഷിച്ചു. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ കവുപ്ര വിവേകാനന്ദ നഗറിൽ നിന്നും പഥ സഞ്ചലനം ആരംഭിച്ച് വട്ടംകുളം പുരമുണ്ടേക്കാട് ശ്രീമഹാദേവ പുരിയിൽ സംഗമിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ എം അച്ചുതൻ മാസ്റ്റർ (ഖണ്ഡ് സംഘചാലക് ) അധ്യക്ഷഭാഷണം നടത്തി. ബ്രഹ്മചാരിണി അതുല്ല്യാമൃത ചൈതന്യ (മഠാധിപതി, അമൃതാനന്ദമയി മഠം കുറ്റിപ്പാല) അനുഗ്രഹ പ്രഭാഷണം നടത്തി. ഗോപാലൻകുട്ടി മാസ്റ്റർ (പ്രാന്ത കാര്യവാഹ്, രാഷ്ട്രീയ സ്വയം സേവക സംഘം) മുഖ്യ പ്രഭാഷണം നടത്തി.

  • Share


  • To Join Our Group :

YOU MAY ALSO LIKE