Home Edappal

മദ്യശാലകള്‍ സാര്‍വത്രികമാക്കുന്നതില്‍ ഉത്കണ്ഠ രേഖപ്പെടുത്തി മദ്യനിരോധന സമിതി

  • By Edappal      posted on 07-Oct-2019
  • 4 people read

എടപ്പാൾ: സംസ്ഥാനത്തെ മദ്യശാലകൾ പ്രാവർത്തികമാക്കാനുള്ള നീക്കത്തിൽ കേരള മദ്യനിരോധന സമിതി പൊന്നാനി താലൂക്ക് കമ്മിറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗം ഏട്ടൻ ശുകപുരം അധ്യക്ഷനായ ചടങ്ങിൽ ടി പി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം എം എ നവാബ്, പി കോയകുട്ടി മാസ്റ്റർ, എ അബ്ദുൽ റഷീദ്, സി മുഹമ്മദ് കുട്ടി, പി പി മുഹമ്മദാലി, നാസർ പുത്തൻകുളം, മുഹമ്മദാലി കാരക്കാട്, എംവി ബാവ,ഹംസ കാവുങ്ങൽ, കെ ജി ബാബു, എം വി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തീകരിച്ച വിപുലമായ രീതിയിൽ താലൂക്ക് കൺവെൻഷൻ നടത്താൻ തീരുമാനിച്ചു കലാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു

  • Share


  • To Join Our Group :

YOU MAY ALSO LIKE