Home Edappal

ആന ഇടഞ്ഞ സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്തു

  • By Edappal      posted on 07-Oct-2019
  • 4 people read

പൊന്നാനി:തൃക്കാവ് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പാണഞ്ചേരിയിൽ നിന്നും കൊണ്ടുവന്ന അഭിമന്യു എന്ന ആന ഇടഞ്ഞ സംഭവത്തില്‍ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. നിയമങ്ങള്‍ പാലിക്കാതെ ആനയെ എഴുന്നള്ളിപ്പിന് കൊണ്ട് വന്ന് അപകടം വരുത്തിയ സംഭവത്തിലാണ് പൊന്നാനി പോലീസ് ആനയെ എഴുള്ളിപ്പിന് കൊണ്ട് വന്നവര്‍ക്കെതിരെ കേസെടുത്തത്. ഇടഞ്ഞ ആന ഒന്നാം പാപ്പാനായ അപ്പുവിനെ കുത്തി പരിക്കേൽപ്പിച്ചിരുന്നു.പരിക്ക് പറ്റിയ അപ്പുവിനെ പൊന്നാനി താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.രണ്ട് ദിവസം മുമ്പ് കൊണ്ടുവന്ന മറ്റൊരാനക്കും അസ്വസ്ഥത കണ്ടതിനെ തുടർന്ന് തിരിച്ച് കൊണ്ടുപോയിരുന്നു.

  • Share


  • To Join Our Group :

YOU MAY ALSO LIKE