Home Changaramkulam

തീന്‍ മേശകളിലെ രുചിക്കൂട്ടുകള്‍ വില കേട്ടാല്‍ ഞെട്ടും

ചങ്ങരംകുളം:തീന്‍ മേശകളിലെ രുചിക്കൂട്ടുകള്‍ ഇവിടെ വില്‍പനക്കുണ്ട് വില കേട്ട് ആരും ഞെട്ടരുത് തനി നാടന്‍ ഇനങ്ങളാണ് വില അല്‍പം കൂടും.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ ആണ് ഈ അപൂര്‍വകാഴ്ച.പണ്ട് വീടുകളില്‍ നമ്മള്‍ പൊട്ടിച്ചെടുത്ത് തീന്‍മേശകളിലെ കറിക്കൂട്ടുകള്‍ക്ക് രുചി പകര്‍ന്ന് തന്നിരുന്ന തനി നാടന്‍ ചീനമുളക് കിലോക്ക് 600 രൂപയാണ് വില.മിക്ക വീടുകളില്‍ നിന്നും ഈ മുളക് ചെടി അപ്രത്യക്ഷമായതോടെയാണ് ഇതിന്റെ വിലയും വിപണവും അല്‍പം കയറി നില്‍ക്കുന്നത്. വേനലാവുന്നതോടെ ഈ രസതന്ത്രത്തിന്റെ വില 1200 രൂപ വരെയെത്തും എന്നാണ് വില്‍പനക്കാര്‍ പറയുന്നത്. ഇനി മറ്റൊരു രുചിക്കൂട്ട് പരിചയപ്പെടാം കാന്താരിമുളക്,കടലാസ് മുളക് എന്നൊക്കെ അറിയപ്പെടുന്ന ഈ രസക്കൂട്ടിന് വില കിലോക്ക് 300 ആണ് വേനലായാല്‍ വില ഇരട്ടിയാവും. അരിനെല്ലിക്ക എന്ന കുടുംബിനികളുടെ ഇഷ്ട ഇനവും ഇവിടെ ലഭ്യമാണ് വില താരതമ്യേനെ കുറവാണെങ്കിലും ഒടുക്കത്തെ ഡിമാന്റ് ആണ് ഈ അച്ചാര്‍ കൂട്ടിന്.കിലോക്ക് 60 രൂപയാണ് അരിനെല്ലിക്കയുടെ വില. ഏത് സീസണിലും ഇവിടെ നല്ല നാടന്‍ മാങ്ങയും നെല്ലിക്കയും സുലഭമാണ്.നെല്ലിക്കയും പച്ച മാങ്ങയും കിലോക്ക് 60 രൂപയാണ് ഇന്നത്തെ വിലയെങ്കില്‍ സീസന്‍ മാറുന്നതോടെ വിലയിലും കയറ്റിറക്കം അനുഭവപ്പെടുന്നുണ്ട്. നാട്ടിന്‍ പുറങ്ങളിലെ വീട്ടുപറമ്പുകളില്‍ ധാരാളമായി കണ്ടിരുന്ന ഈ രസക്കൂട്ടുകള്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതോടെയാണ് മാര്‍ക്കറ്റുകളില്‍ അപൂര്‍വയിനം കറിക്കൂട്ടുകള്‍ക്ക് കച്ചവടക്കാന്‍ വിപണനം കണ്ടെത്തുന്നത്. ഷാഫി ചങ്ങരംകുളം

  • Share


  • To Join Our Group :

YOU MAY ALSO LIKE