Home Chalisserry

ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു

നൂറോളം ഔഷധ സസ്യങ്ങളുമായി നികുഞ്ജം ഔഷധത്തോട്ടവും , സ്ത്രീ ശുചിത്വ ക്യാമ്പയിനും ശ്രദ്ധേയമായി. ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഗേൾസ് ഫ്രണ്ട് ലി ടോയലറ്റും , ഔഷധത്തോട്ടവും ഉദ്ഘാടനം നടത്തി. സ്ത്രീ ശുചിത്വ ക്യാമ്പയിനും തുടക്കമായി.പാലക്കാട് ജില്ലാ പഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വികസനം ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം രൂപ ചിലവിലാണ് ആധുനിക രീതിയിലുള്ള പത്തോളം ടോയ്ലറ്റുകൾ നിർമ്മിച്ചത്.പുതുതായി ഒരുക്കിയ നികുഞ്ജം ഔഷധ ഉദ്യാനം നാടിന് വേറിട്ട കാഴ്ചയായി. കറുത്ത ഇഞ്ചി , ബ്രഹ്മി , ഇൻസുലിൻ ചെടി , സോമലത , ഐ മോദകം തുടങ്ങി നൂറോളം വിവിധതരം ഔഷധസസ്വങ്ങളാണ് തോട്ടത്തിൽ ഉള്ളത്.സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സൗഹൃദ ക്ലബ്ബും സംയുക്തമായി സത്രീ ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചു. വിദ്യാ ർത്ഥികളുടെ ഫ്ലാഷ് മോബും ഉണ്ടായി. സ്ത്രീ ശരീരത്തിന്റെ പ്രത്യേകതകൾ സ്ത്രീയുടെ അഭിമാനം ആണെന്നും പ്രാഥമിക ആവശ്യങ്ങൾ മാനിക്കപ്പെടുന്ന ഒരു കാലമാണ് ഉണ്ടാകേണ്ടത് എന്നും പ്രഖ്യാപനം നടത്തി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ഉദ്ഘാടനം ചെയതു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ അദ്ധ്യക്ഷനായി.ഔഷധത്തോട്ടം ഒരുക്കിയ പി.കെ.ബാലൻ , ഉദ്ഘാടകൻ ടി.കെ.നാരായണദാസ് എന്നിവർക്ക് സ്കൂൾ ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ധന്യ സുരേന്ദ്രൻ , സി.കെ ഉണ്ണികൃഷ്ണൻ ,പഞ്ചായത്ത് മെമ്പർ പി.കെ സുധീഷ് , എസ് എം.സി ചെയർമാൻ ശിവൻ ,പ്രധാന ദ്ധ്യാപിക ടി.എസ് ദേവിക രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.എം കുഞ്ഞുകുട്ടൻ , പി.സി.ഗംഗാധരൻ , പി.ആർ കുഞ്ഞുണ്ണി , അബ്ദുൾ റസാഖ് , അദ്ധ്യാപകൻ എം.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് പി.കെ.കിഷോർ സ്വാഗതവും പ്രിൻസിപ്പാൾ ഗീതാ ജോസഫ് നന്ദിയും പറഞ്ഞു.

  • Share


  • To Join Our Group :

YOU MAY ALSO LIKE