Home Ponnani

ചാംബ്യൻസ്‌ ബോട്ട്‌ ലീഗ്‌ വള്ളംകളി മൽസരം കളക്റ്ററുടെ ചേംബറിൽ അവലോകന യോഗം ചേർന്നു.

  • By Ponnani      posted on 04-Oct-2019
  • 6 people read

പൊന്നാനി:ആയിരങ്ങളുടെ ആർപ്പുവിളിക്ക് സാക്ഷിയായ അവിട്ടം നാളിലെ വള്ളംകളിക്ക് ശേഷം ബിയ്യം കായലിൽ ആവേശത്തിന്റെ അലതല്ലാൻ ഇനി ചാമ്പ്യൻസ് ബോട്ട് ലീഗ്. ചാംബ്യൻസ്‌ ബോട്ട്‌ ലീഗ്‌ വള്ളംകളി മൽസരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്റ്ററുടെ ചേംബറിൽ കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നു. ഒക്ടോബർ 19നാണ് മത്സരം. സംസ്ഥാനത്തെ 12 വേദികളിലായി നടക്കുന്ന മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് ബിയ്യം കായൽ മാത്രമാണുളളത്. ആലപ്പുഴയിൽ നിന്നുള്ള 9 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനായി ബിയ്യം കായലിലിറങ്ങുക. 12 ന് കോട്ടപ്പുറത്ത് നടക്കുന്ന മത്സരത്തിനു ശേഷം വള്ളങ്ങൾ ബിയ്യം കായലിലെത്തും. കനോലി കനാൽ വഴിയാണ് വള്ളങ്ങൾ എത്തിക്കുക. പുന്നമടക്കായലിൽ നിന്നുള്ള വള്ളങ്ങളാണ് മത്സരിക്കുന്നത്. മൂന്ന് ട്രാക്കുകളിലായാണ് ബിയ്യം കായലിൽ മത്സരം ക്രമീകരിക്കുക. നൂറ് ആളുകൾ തുഴയുന്ന വള്ളങ്ങളാണ് മത്സരത്തിൽ അണിനിരക്കുന്നത്. 12 സ്ഥലങ്ങളിലായി നടക്കുന്ന മത്സരത്തിൽ കൂടുതൽ പോയന്റ് നേടുന്ന ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ടൂറിസം വകുപ്പിന്റെ സ്വപ്നപദ്ധതിയായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ നടത്തിപ്പിന് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കമ്പനി രൂപീകരിച്ചാണ് നടത്തുന്നത്. തദ്ദേശീയരും, വിദേശീയരുമായ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സുഗമമായ നടത്തിപ്പിനാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഐ.പി.എല്‍ മാതൃകയില്‍ ആവേശകരമായ രീതിയില്‍ വള്ളംകളി മത്സരങ്ങള്‍ നടത്തുന്നത് വള്ളംകളിക്ക് വലിയ പ്രോത്സാഹനമാകും. നിലവിലുള്ള ചുണ്ടന്‍ വള്ളംകളികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത്. ബോട്ട് ലീഗിന്റെ നടത്തിപ്പിനായി ഏജന്‍സിയെ തെരഞ്ഞെടുക്കാന്‍ ടെക്നിക്കല്‍ ഇവാല്യുവേഷന്‍ കമ്മിറ്റി രൂപീകരിക്കുകയും, കണ്‍സോര്‍ഷ്യത്തെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. വിനോദ സഞ്ചാര വകുപ്പിന് നേരിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കമ്പനി രൂപീകരിച്ചന്നത്. ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എന്നിവരാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേ വരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ജലോത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് ലീഗ് സംഘടിപ്പിക്കില്ല. ജല മഹോത്സവങ്ങളായി മാറുന്ന ഓരോ പ്രദേശത്തെയും ലീഗ് മത്സരങ്ങള്‍ നാട്ടിലെ വള്ളംകളി ടീമുകള്‍ക്ക് വലിയ പ്രചോദനമാകും. ടീമുകള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് ഉണ്ടാകുന്നതിനുള്ള സാധ്യതയും തേടാനാകും. പ്രൊഫഷണല്‍ സ്വഭാവമുള്ള ടീമുകളുടെ രൂപീകരണത്തിന് വഴി തെളിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി ടീമംഗങ്ങള്‍ക്ക് സാമൂഹ്യ അംഗീകാരവും, സാമ്പത്തിക പിന്‍ബലവും നല്‍കുന്നതിന് അവസരമൊരുക്കും. മൂന്നു മാസം നീളുന്ന സിബിഎല്‍-ല്‍ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിലെ 12 വേദികളിലായി, 12 മത്സരങ്ങളാണ് സിബിഎല്ലിൽ ഉണ്ടാകുക. പുളിങ്കുന്ന്, ആലപ്പുഴ താഴത്തങ്ങാടി, പിറവം, എറണാകുളം, മറൈന്‍ ഡ്രൈവ്, കോട്ടപ്പുറം, കൈനകരി, കരുവാറ്റ, കായംകുളം,കല്ലട എന്നിവയാണ് മറ്റു വേദികൾ. ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5 മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും.

  • Share


  • To Join Our Group :

YOU MAY ALSO LIKE