Home Edappal

ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു കള്ളന്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിധോഷികം പ്രഖ്യാപിച്ച് പോലീസ്

  • By Edappal      posted on 03-Oct-2019
  • 25 people read

എടപ്പാള്‍:ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയുടെ മാല പൊട്ടിച്ചു.വ്യാഴാഴ്ച കാലത്ത് ഒമ്പതര മണിയോടെ തട്ടാന്‍പടിയില്‍ ആണ് സംഭവം.ക്ഷേത്രത്തില്‍ പോയി വരികയായിരുന്ന തട്ടാന്‍പടി സ്വദേശി വസന്തകുമാരിയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ബൈക്കിലെത്തിയ യുവാക്കള്‍ പൊട്ടിച്ചെടുത്തത്.സംഭവത്തില്‍ പൊന്നാനി പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സിസി കേമറ ദൃശ്യങ്ങളില്‍ മാല പൊട്ടിച്ചെടുത്ത സംഘങ്ങളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവരെ കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഇവരുടെ ഫോട്ടോ യും പോലീസ് പോലീസ് പുറത്തു വിട്ടിട്ടുണ്ട്.ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസിന്റെ വക പാരിധോഷികം നല്‍കുമെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.

  • Share


  • To Join Our Group :

YOU MAY ALSO LIKE