Home Ponnani

രാഷ്ട്രപതിക്കൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തില്‍ റിസ് വാന ഹംസ എന്ന വിദ്യാര്‍ത്ഥി

  • By Ponnani      posted on 03-Oct-2019
  • 6 people read

പൊന്നാനി:രാഷട്രപതിക്കൊപ്പം സംസാരിക്കാനും സമയം ചിലവഴിക്കാനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പൊന്നാനിക്കാരിയായ റിസ് വാന ഹംസ എന്ന ഹയർസെക്കണ്ടറി വിദ്യാർത്ഥിനി. പൊന്നാനി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ റിസ്വാന തികച്ചും സാധാരണ കുടുംബത്തിലെ വിദ്യാർത്ഥിനിയാണ്.കേരള സർക്കാറിന്റെ മൈനോറിറ്റി വകുപ്പിന്റെ കീഴിലാണ് രാഷ്ട്രപതിഭവൻ ഉൾപ്പെടെയുള്ള ഡൽഹിയിലെ മർമ്മ പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുക.ഇതോടെപ്പം പ്രധാന യൂണിവേഴ്സിറ്റികൾ സന്ദർശിക്കുകയും ചെയ്യും.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഈ അവസരം ലഭിക്കുക. കേരളത്തിൽ നിന്ന് ആകെ 100പേർക്കാണ് ഈ അവസരം ലഭിച്ചത്.അതിലാണ് ഏറ്റവും പിന്നോക്ക പ്രദേശത്തെ സാധാരണ സ്കൂളിൽ പഠിക്കുന്ന സാധാരണ കുടുംബത്തിലെ അംഗമായ റിസ്വാനക്കും അവസരം ലഭിച്ചത്. മലപ്പുറം ജില്ലയിൽ നിന്ന് 14 പേർക്ക് അവസരം ലഭിച്ചിട്ടുണ്ട്. പൊന്നാനി ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ സയൻസ് ബാച്ച് വിദ്യാർത്ഥിനിയായ റിസ്വാനയുടെ പിതാവ് നേരത്തെ മരണപെട്ടിരുന്നു. റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ

  • Share


  • To Join Our Group :

YOU MAY ALSO LIKE