Home Chalisserry

ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ സംഗീത ശില്പശാല നടത്തി

പെരുമ്പിലാവ്: ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഗീത ശില്പശാല സംഘടിപ്പിച്ചു. പത്താം ക്ലാസ്സിലെ രാഗസുധാരസ സംസ്കൃത പാഠഭാഗത്തെക്കുറിച്ചാണ് സംഗീതശില്പശാല സംഘടിപ്പിച്ചത്. പാഠ പുസതകത്തിലെ ആറാം പാഠംത്തെക്കുറിച്ച് ത്യാഗരാജ സ്വാമികളുടെ ജീവിതത്തെ പരിചയപ്പെടുത്തൽ , ഹിന്ദോള രാഗത്തിൽ സാമജ വരഗമന , കല്യാണി രാഗത്തിൽ നിധി ചാല സുഖമാ , ശ്രീരാഗത്തിൽ എന്തരോ മഹാനുഭാവുലു എന്നി കീർത്തനങ്ങൾ പരിചയപ്പെടുത്തൽ വിദ്യാർത്ഥികൾക്ക് പഠന രംഗത്തെ വേറിട്ട അനുഭവമായി. സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തിൽ വണ്ടൂർ ഗവ: സ്കൂളിലെ സംസ്കൃത അദ്ധ്യാപകൻ ഡോ.സുദേവ് കൃഷ്ണ ശർമൻ സംഗീതം ആലപിച്ച് ശില്പ ശാല ഉദഘാടനം ചെയ്തു. മൃദംഗത്തിൽ വിഷ്ണു ചിന്താമണി ,വയലിനിൽ ആദർശ് അജയ്കുമാർ എന്നിവർ സഹായികളായി. സ്കൂൾ പ്രധാനദ്ധ്യാപിക ദേവിക ടി.എസ് , സംസ്കൃത അദ്ധ്യാപകൻ പദ്മനാഭൻ പി എന്നിവർ നേതൃത്വം നൽകി.

  • Share


  • To Join Our Group :

YOU MAY ALSO LIKE