Home Kunnamkulam

ജനകീയ കൂട്ടായ്മയിൽ കടവല്ലൂർ പാടത്ത് മാലിന്യം നീക്കം ചെയ്തു.

ജനകീയ കൂട്ടായ്മയിൽ കടവല്ലൂർ പാടത്ത് മാലിന്യം നീക്കം ചെയ്തു. ചങ്ങരംകുളം: തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂർ പാടത്ത് ജനകീയ കൂട്ടായ്മയിൽ മാലിന്യം നീക്കം ചെയ്തു. തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് റോഡിന്റെ ഇരുവശങ്ങളിലെ മാലിന്യമാണ് കടവല്ലൂരിലെ ജനകീയ കൂട്ടായ്മയും, കടവല്ലൂർ ഗ്രാമപഞ്ചായത്തും ,പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റി എന്നിവരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തത് . കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി. ശോഭന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ജനകീയ കമ്മറ്റി പ്രതിനിധി ഷാജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഷീല സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി ഷാജി എൻ തോമസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് റോഡിന്റെ ഇരുവശങ്ങളിൽ വൃക്ഷതൈകൾ നടുകയും ചെയ്തു.ജനകീയ കൂട്ടായ്മയിലെ പ്രവർത്തകരായ സുദർശൻ, ഷെമീർ,താഹിർ,വിനോദ്,ശ്രീനി,അനൂരാഗ്,ശ്രീരാഗ്, ഷെയ്റാസ്, വിജിത്ത്, മണികണ്ഠൻ, സന്ദീപ് ,ഉദയൻ, പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകനായ ഷാനവാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.റോഡിന്റെ ഇരുവശങ്ങളിൽ രാത്രിയുടെ മറവിൽ മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെയും റോഡിന്റെ ഇരുവശങ്ങളിലെ വൃക്ഷ തൈകൾ നശിപ്പിക്കുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

  • Share


  • To Join Our Group :

YOU MAY ALSO LIKE