Home Kunnamkulam

ഗ്രാമങ്ങളെ ലഹരി വിമുക്തമാക്കാന്‍ കര്‍മ്മരംഗത്തിറങ്ങണം ലഹരി നിര്‍മാര്‍ജ്ജന സമിതി

പെരുമ്പിലാവ്:വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളിൽ നിന്ന് നമ്മുടെ ഗ്രാമങ്ങളെയും യുവാക്കളെയും രക്ഷിച്ച് നാടിനെ ലഹരി മുക്തമാകി മാറ്റാന്‍ ഗ്രാമങ്ങൾ തോറും ജാഗ്രത സമിതികൾ രൂപീകരിച്ച് കർമ്മരംഗത്തിറങ്ങാൻ പൊതുസമൂഹം തയ്യാറാവണമെന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പിഎംകെ കാഞ്ഞിയൂർ പറഞ്ഞു. പെരുമ്പിലാവിൽ കെയർ ആൽത്തറയും ലഹരി നിർമാർജന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കുടുമ്പ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലഹരി നിർമാർജന സമിതി സംസ്ഥാന തലത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന "നമ്മുടെ ഗ്രാമം ലഹരി മുക്ത ഗ്രാമം" കർമ്മ പദ്ധതിയിൽ ആൽത്തറ ഗ്രാമത്തെ ഉൾപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.കെയർ ആൽത്തറ ട്രസ്റ്റ് ചെയർമാൻ ഷാജി കല്ലംവീട്ടിൽ അധ്യക്ഷത വഹിച്ചു.കുന്നംകുളം പോലീസ് എസ് ഐ വിഎസ് സന്തോഷ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ഇപി രാജേഷ്, ദർശന ടിവി ന്യൂസ് എഡിറ്റർ സലാം വാളാഞ്ചേരി എന്നിവർ ക്ലാസ് എടുത്തു. ഇസ്മായിൽ പാരീസ് ഇല്ലം, മൊയ്തീൻ ബാവ, അഷ്റഫ് കല്ലായി, കെഎം ഷാബു, ഉമ്മർ കല്ലായി, കെ.ടി.എ. ലത്തിഫ്.ഒതളൂർ കാദർക്കുട്ടി എന്നിവർ പ്രസംഗിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE