Home Chalisserry

പിറവം സംഭവം ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി പ്രതിഷേധ റാലി നടത്തി

ചങ്ങരംകുളം:ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി പിറവത്ത് സഭാപിതാക്കന്മാരെ അറസ്റ്റ് ചെയ്തിലും ഓർത്തോഡക്സ് വിഭാഗം നടത്തുന്ന നീതി നിഷേധത്തതിനെതിരെ വ്യാഴ്ച രാത്രി പ്രതിഷേധറാലി നടത്തി. പള്ളിയിൽ നടന്ന പ്രാർത്ഥനക്കു ശേഷം ഫാ.ജെയിംസ് ഡേവിഡ് , ട്രസ്റ്റി ജിജോജെക്കബ് , സെക്രട്ടറി കെ.സി വർഗ്ഗീസ്സ് , സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാസ് , ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധറാലി അങ്ങാടി ചുറ്റി പള്ളിയിൽ സമാപിച്ചു.കത്തിച്ച തിരികളുമായി നൂറുകണക്കിന് വിശ്വാസികൾ പിതാക്കൻമാർ പടത്തുയർത്തിയ ദേവലായങ്ങൾ സംരക്ഷിക്കുമെന്ന മുദ്രവാക്യങ്ങൾ വിളിച്ച് പ്രതിക്ഷേധറാലിയിൽ പങ്കെടുത്തു.

  • Share


  • To Join Our Group :

YOU MAY ALSO LIKE