Home Perumpadappu

വെളിയംകോട് ന്യൂ ജിഎല്‍പി സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസ് ഒന്നാം തരം വെളിയംകോട് ന്യൂ ജി.എൽ.പി സ്കൂൾ സ്മാർട് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു എരമംഗലം:സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത്‌ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചെലവഴിച്ച് വെളിയംകോട് ന്യൂ ജി.എൽ.പി സ്കൂളിൽ നടപ്പിലാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച സ്മാർട് ക്ലാസ് മുറികളുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.എം.ആറ്റുണ്ണിതങ്ങൾ നിർവ്വഹിച്ചു.വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഹറ കടയിൽ അദ്ധ്യക്ഷത വഹിച്ചു.ആധുനിക സൗകര്യങ്ങളോടുകൂടിയ ശീതീകരിച്ച ക്ലാസ്സ് മുറിയും പ്രൊജക്ടർ, അധ്യാപകർക്ക് ക്ലാസ് എടുക്കുന്നതിനായി മൈക്ക് തുടങ്ങി ഏറെ സവിശേഷതകളുള്ള ഭൗതിക സാഹചര്യങ്ങളാണ് ഈ പൊതു വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ കൈപ്പട ചടങ്ങിൽ മുഖ്യാഥിതിയായി. ഗ്രാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.വി.മുഹമ്മദ്, ബബിത നൗഫൽ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഷീദ്, എസ്.എം.സി ചെയർമാൻ കെ.കെ.വേലായുധൻ, എം.എൻ.കുഞ്ഞി ബാപ്പു, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ ബിജുമോൻ.കെ.വി സ്വാഗതവും പ്രഥമാധ്യാപിക ടി.പി.ഫസീല ടീച്ചർ നന്ദിയും പറഞ്ഞു.

  • Share


  • To Join Our Group :

YOU MAY ALSO LIKE