Home Kunnamkulam

കേരള അംബാസിഡർ കാർ റോയൽ മീറ്റ് ഞായറാഴ്ച തൃശൂരിൽ നടക്കും

കുന്ദംകുളം:അംബാസിഡർ കാർ ഫാൻസ് കേരള കൂട്ടായമയുടെ നേതൃത്വത്തിൽ അംബാസിഡർ കാർ റോയൽ മീറ്റ് ഞായറാഴ്ച ( 22.9.19) ഉച്ചക്ക് രണ്ടിന് തൃശൂർ തേക്കിൻക്കാട് മൈതാനം ( നായ്ക്കാനൽ ഭാഗം) വെച്ച് നടക്കും. ഉച്ചക്ക് ഒന്നിന് രജിസ്ട്രേഷൻ നടക്കും കൺവീനർ ജോയ് ചാവക്കാടിന്റെ നേതൃത്വത്തിൽ നടത്തുന്ന കാർ സംഗമത്തിൽ 1.30 മുതൽ 2.30 വരെ റോഡ് സുരക്ഷ നിയമം എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ ഗുരുവായൂർ മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ രമേഷ് എം നയിക്കും. ഉച്ചക്ക് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. തൃശൂർ മേയർ അജിത വിജയൻ പങ്കെടുക്കും.തുടർന്ന് റോയൽ മീറ്റ് അപ്പിന്റെ ഭാഗമായി നടക്കുന്ന അംബാസിഡർ കാർ റാലി ടി.എൻ പ്രതാപൻ എം.പി. ഫ്ലാഗ്ഗ് ഓഫ് ചെയ്യും 1954 മുതൽ 2014 കാലയളവിനുള്ളിൽ റോഡിലെ താരരാജാക്കൻമാരായ വിവിധ തരം അംബാസിഡർ കാറുകൾ സംഗമത്തിൽ പങ്കെടുക്കും. കമ്മറ്റിയംഗം നസിറുദ്ധീൻ വെൺമനാടിന്റെ നേതൃത്വത്തിൽ ഗൾഫ് നാടുകളിൽ കൂട്ടായമ ആരംഭിച്ചിട്ടുണ്ട്. സംഗമത്തിന് കൺവീനർ ജോയ് ചാവക്കാട് , സച്ചിൻ കുരിയച്ചിറ , ഷംസുദ്ദീൻ തിരൂരങ്ങാടി , പിന്റോ പടമാടൻ , അഷറഫ് ആദൂർ , മഹേഷ് കൊടകര , ജെനിൽ ചാലക്കുടി ,നസിറുദ്ദീൻ വെൺമനാട് ,ബൈജു കാസർഗോഡ് , ഉണ്ണി കേച്ചേരി എന്നിവർ നേതൃത്വം നൽകും.

  • Share


  • To Join Our Group :

YOU MAY ALSO LIKE