Home Changaramkulam

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ഓണക്കോടി വിതരണം തിങ്കളാഴ്ച നടക്കും

*ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ഓണക്കോടി വിതരണവും വിദ്യഭ്യാസ അവാർഡ് ദാനവും* ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ഓണക്കോടി വിതരണവും വിദ്യഭ്യാസ അവാർഡ് ദാനവും 2019 സെപ്റ്റംബർ 09 തിങ്കൾ ചിയ്യാനൂർ ഗവ:എൽ.പി.സ്ക്കൂളിൽ നടക്കും. ആലംകോട് ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ,വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും,ആശാവർക്കറും സാമൂഹ്യ പ്രവർത്തകയുമായിരുന്ന മൺമറഞ്ഞ മറിയകുട്ടി കബീറിന്റെ സ്മരണക്കായി പതിനാറാം വാർഡിലെ 60 വയസ് കഴിഞ്ഞ 76 അമ്മമാർക്ക് തുടർച്ചയായ രണ്ടാം വർഷവും നൽകുന്ന ഓണക്കോടിയും സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന എൻ.സി സേവ്യാറിന്റെ നാമധേയത്തിൽ തുടർച്ചയായ മൂന്നാം വർഷവും നൽകുന്ന വിദ്യഭ്യാസ അവാർഡ് ദാനവുമാണ് തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ചിയ്യാനൂർ ഗവ:എൽ.പി.സ്ക്കൂളിൽ വെച്ച് വിതരണം ചെയ്യുന്നത്. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക കുമാരി, വൈ:പ്രസിഡണ്ട് എം.കെ അൻവർ, ചങ്ങരംകുളം സബ്ബ് ഇൻസ്പെക്ടർ റ്റി.ഡി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പതിനാറാം വാർഡ് മെമ്പർ കെ.എം ഹാരിസ് അറിയിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE