Home Changaramkulam

റോഡിന് നടുവില്‍ ഡ്രൈവറില്ലാതെ കിടന്ന കാര്‍ നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി

റോഡിന് നടുവില്‍ ഡ്രൈവറില്ലാതെ കിടന്ന കാര്‍ നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി ചങ്ങരംകുളം:റോഡിന് നടുവില്‍ ഡ്രൈവറില്ലാതെ കിടന്ന കാര്‍ ഏറെ നേരം നാട്ടുകാരെയും പോലീസിനെയും വട്ടം കറക്കി.സംസ്ഥാന പാതയില്‍ എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിന് നടുവില്‍ ഏറെ നേരം ഗതാഗത തടസ്സം സൃഷ്ടിച്ച കാർ ആളുകളിൽ സംശയത്തിന് ഇടയാക്കുകയായിരുന്നു. ഏറെ നേരം റോഡിൽ കിടന്ന വാഹനം പോലീസ് എത്തി നീക്കം ചെയ്യുമ്പോഴേക്കും ഉടമ സ്ഥലത്തെത്തുകയും ചെയ്തു. കുറ്റിപ്പുറം റോഡില്‍ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിന് നടുവില്‍ വച്ച ബോര്‍ഡിന് പുറകില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇതിന് പുറകിലായി താനും വാഹനം പാര്‍ക്ക് ചെയ്തതാണെന്നും മറ്റു വാഹനങ്ങള്‍ എടുത്ത് പോയതോടെ തന്റെ കാര്‍ റോഡിന് നടുവില്‍ ആയതാണെന്നുമാണ് കാറുടമ പോലീസിനോട് പറഞ്ഞത്.കാറുടമയോട് രേഖകളുമായി സ്റ്റേഷനില്‍ ഹാജറാവാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്

  • Share


  • To Join Our Group :

YOU MAY ALSO LIKE