Home Changaramkulam

നന്നംമുക്ക് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ്:72.61 ശതമാനം പോളിങ്

നന്നംമുക്ക് പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പ്:72.61 ശതമാനം പോളിങ് ഫലം നാളെ ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 72.61 ശതമാനമാണ് പോളിംഗ്.നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡാണ് പന്ത്രണ്ട്. 1775 വോട്ടർമാരിൽ 1289 വോട്ടുകളാണ് രേഖപ്പെടുത്തിയത്.കനത്ത മഴയെ അവഗണിച്ചാണ് വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തിയത്.ഫോൺ വിവാദത്തെതുടർന്ന് യുഡിഎഫ് വാർഡ് അംഗം രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഹസീന മുസ്തഫയും എൻ ഡി എ സ്ഥാനാർത്ഥിയായി ഷീല വടക്കേപുരക്കലും യു ഡി എഫ് സ്ഥാനാർത്ഥിയായി സാഹിറയുമാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പ് സ്ഥലത്ത് അനിഷ്ട സംഭവങ്ങളുണ്ടാവാതിരിക്കാനായി ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം കാവൽ ഏർപ്പെടുത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച കാലത്ത് 10 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 10.30 തിനോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.

  • Share


  • To Join Our Group :

YOU MAY ALSO LIKE