Home Changaramkulam

കാലം തെറ്റി പൂത്ത കണിക്കൊന്ന കാളാച്ചാല്‍ നിവാസികള്‍ക്ക് പൂക്കളമൊരുക്കുന്നു.

കാലം തെറ്റി പൂത്ത കണിക്കൊന്ന കാളാച്ചാല്‍ നിവാസികള്‍ക്ക് പൂക്കളമൊരുക്കുന്നു. ചങ്ങരംകുളം:കാലം തെറ്റി പൂത്ത കണിക്കൊന്ന കാളാച്ചാല്‍ നിവാസികള്‍ക്ക് പൂക്കളമൊരുക്കുകയാണ്. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാളാച്ചാല്‍ ബസ് സ്റ്റോപ്പിനടുത്താണ് കാഴ്ചക്കാര്‍ക്ക് വിസ്മയമായി കാലം തെറ്റി കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത്. കാലം തെറ്റിച്ച് സാധാരണ കണിക്കൊന്ന പൂക്കാറുണ്ടെങ്കിലും എല്ലാ സമയത്തും ഇവിടെ കണിക്കൊന്ന പൂവിട്ട് നില്‍ക്കുന്നു എന്ന പ്രത്യേകതയും കാളാച്ചാലിലെ ഈ കൊന്നമരത്തിന്റെ പ്രത്യേകതയാണ്. തെച്ചിയും തുമ്പയും തൊട്ടാവാടിയും ചെമ്പരത്തിയുമെല്ലാം അപ്രത്യക്ഷമായതോടെ ഗ്രാമീണതയുടെ പൂക്കളങ്ങള്‍ അരങ്ങൊഴിഞ്ഞ് പുറത്ത് നിന്നെത്തുന്ന ചെണ്ടുമല്ലിയും വാടാര്‍മല്ലിയും കൊണ്ട് പൂക്കളമൊരുക്കുന്ന കാളാച്ചാല്‍ നിവാസികള്‍ കണിക്കൊന്ന കൊണ്ട് പൂക്കളമൊരുക്കുകയാണ്.നിറയെ പൂക്കളുണ്ടാകാറില്ലെങ്കിലും അങ്ങിങ്ങായി ഇവിടെ എന്നും ഈ മരം പൂക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.പതിവ് തെറ്റിക്കാതെ പൂത്ത കണിക്കൊന്ന ഇത്തവണ ഓണനാളുകളിൽ പൂക്കളത്തിലും ചേർക്കാനുള്ള ഒരുക്കത്തിലാണ് സമീപവാസികള്‍. ദാസ് കോക്കൂര്‍

  • Share


  • To Join Our Group :

YOU MAY ALSO LIKE