Home Chalisserry

കാര്‍ ഡ്രൈവറുടെ സത്യസന്ധതക്ക് പത്തര മാറ്റിന്റെ തിളക്കം

കാർ ഡ്രൈവറുടെ സത്യസന്ധതക്ക് പത്തരമാറ്റ് തിളക്കം. അഞ്ചു പവൻ സ്വർണ്ണമാല ഉടമക്ക് തിരികെ ലഭിച്ചു. ചങ്ങരംകുളം:സ്വർണ്ണത്തിന് വിപണിയിൽ ദിനംപ്രതി വില വർദ്ധിക്കുമ്പോഴും വളയം പിടിക്കുന്ന ഡ്രൈവർ ബാലകൃഷ്ണന്റെ കൈകളിൽ വീണുകിട്ടിയ അഞ്ചു പവൻ മാലക്ക് സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കം. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് നിലത്ത് വീണ് കിടന്നിരുന്ന മാല ശ്രദ്ധയിൽപ്പെട്ടത്. മാല ലഭിച്ച വിവരം വിവാഹ വീട്ടുകാരെ അറിയിക്കുകയും ചെയതു. ജംഗ്ഷനിലെത്തിയ ബാലകൃഷ്ണൻ മാല ജ്വല്ലറിയിൽ ചെന്ന് ഗ്യാരണ്ടിയാണോ സ്വർണ്ണമാണോ എന്ന് ഉറപ്പു വരുത്തി. മാലക്ക് അഞ്ചു പവനലധികം തൂക്കവും ഉണ്ടായിരുന്നു. ഉടനെ തന്നെ മാല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.വെളിയംകോട് പീടിയക്കൽ ഷഹർബാന്റതായിരുന്നു നഷ്ടപ്പെട്ട സ്വർണ്ണമാല സ്റ്റേഷനിൽ എത്തിയ ഉടമക്ക് സബ് ഇൻസ്പെക്ടർ അനിൽ മാത്യൂ സ്വർണ്ണമാല തിരിച്ച് നൽകി.ചാലിശ്ശേരി മെയിൻ റോഡ് സെന്ററിൽ മുപ്പത് വർഷത്തിലധികമായി സ്വന്തമായ കാർ ടാക്സിയായി ഓടിച്ചാണ് വരുമാന മാർഗ്ഗം കണ്ടെത്തുന്നത്. മാല കണ്ട് കിട്ടിയെങ്കിലും ഡ്രൈവറുടെ മനസ്സ് നഷ്ടപ്പെട്ടവന്റെ വേദനക്കൊപ്പമായിരുന്നു. കണ്ടരാമത്ത്പുഞ്ചയിൽ പരേതനായ ഗോവിന്ദൻ - കാർത്ത്യാനി ദമ്പതിമാരുടെ ആറുമക്കളിൽ അഞ്ചാമനാണ് ബാലകൃഷ്ണൻ. ഭാര്യ സിനി ,പ്ലസ് ടു വിദ്യാർത്ഥി അഞ്ജലി കൃഷ്ണ , ഏഴാം ക്ലാസ്സ് വിദ്യാർത്ഥി അദ്വൈത്കൃഷ്ണ എന്നിവർ മക്കളാണ്. മഞ്ഞലോഹം കണ്ട് കണ്ണ് മഞ്ഞളിക്കാത്ത ഡ്രൈവർ ബാലകൃഷണന്റെ സത്യസന്ധത നാടിന് മാതൃകയായി.

  • Share


  • To Join Our Group :

YOU MAY ALSO LIKE