Home Edappal

എടപ്പാൾ സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്തു;

  • By Edappal      posted on 24-Aug-2019
  • 257 people read

3 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ്. എടപ്പാള്‍:പ്ളസ് വണ്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു.എടപ്പാൾ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് മൂന്ന് പ്ലസ്‌ടു വിദ്യാർഥികൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തത്. പ്ലസ്‌വൺ വിദ്യാർഥികളായ മുഹമ്മദ്ഷാമിൽ, ഫാരിസ് എന്നിവരെ സ്‌കൂളിലേക്കുള്ള ഇടവഴിയിൽവെച്ച് ക്രൂരമായി മർദിച്ചെന്ന് കുട്ടികളും ബന്ധുക്കളും സ്‌കൂൾ ആന്റി റാഗിങ് കമ്മിറ്റിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. പരിക്കേറ്റ കുട്ടികൾ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

  • Share


  • To Join Our Group :

YOU MAY ALSO LIKE