Home Edappal

ഫാസിസത്തെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവൃത്തിക്കണം എം ചന്ദ്രന്‍

  • By Edappal      posted on 24-Aug-2019
  • 38 people read

എടപ്പാൾ: ഫാസിസത്തെ നേരിടാൻ ഒറ്റകെട്ടായ് പ്രവർത്തിക്കണമെന്നും അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളേയും ഇതിനായി ഒരു കുടക്കീഴിൽ അണിനിരത്തണമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ. എടപ്പാൾ വള്ളത്തോൾ കോളേജിൽ നടന്ന നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) പതിനൊന്നാമത് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കി പ്രതിനിധി സമ്മേളനം മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഖിലേന്ത്യാ സെക്രട്ടറി വി ശശികുമാർ പതാകയുയർത്തി.വി പി സക്കറിയ സ്വാഗതമാശംസിച്ച് സംസാരിച്ചു.സമ്മേളനം ഞായറാഴ്ച സമാപിക്കും.

  • Share


  • To Join Our Group :

YOU MAY ALSO LIKE