Home Edappal

തൃശൂർ പൂരം വീഡിയോഗ്രാഫി അവാർഡ് എടപ്പാൾ സ്വദേശി പി പി സലീമിന്

  • By Edappal      posted on 16-Aug-2019
  • 109 people read

എടപ്പാൾ: കൈരളി ടി വി ന്യൂസ് ക്യാമറാമാനും എടപ്പാൾ പൂക്കരത്തറ സ്വദേശിയും 'വൈൽഡ്ലൈഫ് വീഡിയോഗ്രഫറുമായപി പി സലീമിന് തൃശൂർ പൂരം വീഡിയോഗ്രാഫി അവാർഡ് തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വച്ച് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫേഴ്സ് ജനറൽ സെക്രട്ടറി വി കെ വെങ്കിടാചലം സമ്മാനിച്ചു. ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നടത്തിയ 2018ലെ തൃശൂർ പൂരം വീഡിയോഗ്രഫി മത്സരത്തിൽ സമ്മാനർഹനായ കൈരളി ടി വി ക്യാമറാമാൻ പി പി സലീമിന് പ്രശസ്തി പത്രവും 10001 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും പ്രശ്സ്തിപത്രവും നൽകിയാണ് ആദരിച്ചത്. ആനകളെ പരിശോദിക്കുവാനായി പൂരമൈതാനിയിൽ മൈക്രോ ചിപ്പ് റീഡർ വെച്ച് ഉദ്യോഗസ്ഥൻമാർ നടത്തുന്നനിയമവിരുദ്ധമായ നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതാണ് പി പി സലീമിന്റെ സമ്മാനാർഹമായ വീഡിയോ. ഈ ദൃശ്യങ്ങൾ സുപ്രീം കോടതിയിൽ ശ്രദ്ധിക്കപെട്ടപ്പോളാണ് കഴിഞ്ഞ നവംബറിൽ എല്ലാ സംസ്ഥാനങ്ങളിലും നാട്ടാനകളുടെ കണക്കെടുപ്പ് കുറ്റമറ്റതാക്കി റിപ്പോർട്ട് സമർപ്പിക്കുവാൻ സുപ്രീം കോടതി കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടത്.പുസ്തക രജിതാവു ഡോക്മെൻറി സംവിധാകൻകുടിയാന്ന് പി.പി സലിം

  • Share


  • To Join Our Group :

YOU MAY ALSO LIKE