Home Changaramkulam

അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ ഉദിനുപറമ്പ് സ്വദേശി മരിച്ചു

അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിഞ്ഞ ഉദിനുപറമ്പ് സ്വദേശി മരിച്ചു ചങ്ങരംകുളം:കോലിക്കരയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ ഉദിനുപറമ്പ് സ്വദേശി ചികിത്സയില്‍ ഇരിക്കെ മരിച്ചു. ഉദിനുപറമ്പ് മുള്ളംകുന്ന് സ്വദേശി മുത്താരംകുന്നത്ത് മൊയ്തുഹാജി മകന്‍ അശറഫ്(43)ആണ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം കോലിക്കരയില്‍ വെച്ച് ജൂലൈ 25 ന് വൈകിയിട്ട് അഞ്ച്മണിയോടെയാണ് അപകടം. അശറഫ് സഞ്ചരിച്ച ബൈക്കില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ബൈക്കില്‍ സഞ്ചരിച്ച അശറഫിന് ഗുരുതരമായ പരിക്കേറ്റിരുന്നു. പരിക്കേറ്റ അശറഫിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച കാലത്ത് പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും ഭാര്യ സഫിയ,മക്കള്‍ മുഹമ്മദ് ഷിഹാബ്,ഷിഫ

  • Share


  • To Join Our Group :

YOU MAY ALSO LIKE