Home Changaramkulam

ചങ്ങരംകുളത്ത് വ്യാപാരിയായിരുന്ന തൃശ്ശൂര്‍ സ്വദേശി അപകടത്തില്‍ മരിച്ചു

ചങ്ങരംകുളത്ത് വ്യാപാരിയായിരുന്ന തൃശ്ശൂര്‍ സ്വദേശി അപകടത്തില്‍ മരിച്ചു ചങ്ങരംകുളം:ചങ്ങരംകുളത്ത് വ്യാപാരിയായിരുന്ന തൃശ്ശൂര്‍ സ്വദേശി ബൈക്ക് അപകടത്തില്‍ മരിച്ചു. ചങ്ങരംകുളത്ത് നാഷണല്‍ ഇലക്ട്രോണിക്ക് ഷോപ്പ് നടത്തിയിരുന്ന തൃശ്ശൂര്‍ മൂതൂര്‍ സ്വദേശി ബാബു(45)ആണ് മരിച്ചത്. ബാബു ഏതാനും വര്‍ഷമായി വിദേശത്തായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്ന ബാബുവിന്റെ ബൈക്ക് ഒളരിയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

  • Share


  • To Join Our Group :

YOU MAY ALSO LIKE