Home Ponnani

പൊന്നാനി കോസ്റ്റല്‍ പോലീസും മത്സ്യ തൊഴിലാളികളും കൈ കോര്‍ത്തു ദുരന്ത സ്ഥലത്ത് എത്തിച്ചത് 31 ഫൈബര്‍ വള്ളങ്ങള്‍

  • By Ponnani      posted on 10-Aug-2019
  • 66 people read

പൊന്നാനി കോസ്റ്റല്‍ പോലീസും മത്സ്യ തൊഴിലാളികളും കൈ കോര്‍ത്തു ദുരന്ത സ്ഥലത്ത് എത്തിച്ചത് 31 ഫൈബര്‍ വള്ളങ്ങള്‍ പൊന്നാനി:കോസ്റ്റല്‍ പോലീസും മത്സ്യ തൊഴിലാളികളും കൈ കോര്‍ത്തതോടെ ദുരിത ബാധിത സ്ഥലത്തേക്ക് പൊന്നാനിയില്‍ നിന്ന് എത്തിയത് 31 ഫൈബര്‍ വള്ളങ്ങളും 150 ഓളം സുരക്ഷാ സംഘങ്ങളും. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുങ്ങിയ നിലമ്പൂര്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായാണ് പൊന്നാനിയില്‍ നിന്നുള്ള സംഘം പുറപ്പെട്ടത്. 31 ഫൈബര്‍ വള്ളങ്ങളും ഏഴ് പോലീസുകാരും ഒമ്പത് കോസ്റ്റല്‍ വാര്‍ഡന്‍മാരും 150 ഓളം വരുന്ന മത്സ്യത്തൊഴിലാളികളുമാണ് കനത്ത മഴയെ അവഗണിച്ച് ജീവന്‍ പണയം വച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പൊന്നാനി കോസ്റ്റല്‍ സ്റ്റേഷന്‍ ഓഫീസര്‍ എംകെ ഷാജി,എസ്ഐ ശശീന്ദ്രന്‍ മേലയില്‍, എഎസ്ഐ മാരായ പിജെ ആല്‍ബര്‍ട്ട് ജൈസണ്‍,സജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രക്ഷാ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നത്. വെള്ളത്തില്‍ മുങ്ങിയ നിലമ്പൂര്‍ മേഖലയില്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

  • Share


  • To Join Our Group :

YOU MAY ALSO LIKE