Home Changaramkulam

*തൃശൂർ അടക്കം ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി*

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചു. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്.

  • Share


  • To Join Our Group :

YOU MAY ALSO LIKE