Home Chalisserry

ചാലിശ്ശേരിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

സെപ്റ്റിടാങ്കിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി ചങ്ങരംകുളം:വീട്ടു പറമ്പിലെ കക്കൂസ് കുഴിയിൽ വീട്ടമ്മയായ മദ്ധ്യവയസ്ക്കയെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിശ്ശേരി മുലയംപറമ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മണവങ്ങാട്ട് വീട്ടിൽ മോഹൻദാസിന്റെ ഭാര്യ സുന്ദരി (53) യാണ് മരിച്ചത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ആമക്കാവിൽ റേഷൻ കട നടത്തുന്ന മോഹൻദാസ് വൈകീട്ട് മൂന്നോടെയാണ് റേഷൻ കട തുറക്കാൻ പോയത്. കടയടച്ച് രാത്രി ഏഴോടെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ എല്ലാം തുറന്ന നിലയിൽ കണ്ടത്. ഭാര്യയെ കാണാത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ ഇടിഞ്ഞു വീണ സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ലാബിൽ ചവിട്ടിയപ്പോൾ ഇടിഞ്ഞ് താഴേക്ക് വീണതാകുമെന്ന് കരുതുന്നു. രണ്ട് മക്കളുണ്ട്.

  • Share


  • To Join Our Group :

YOU MAY ALSO LIKE