Home Edappal

കുമരനല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മുന്നില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചു

  • By Edappal      posted on 05-Aug-2019
  • 131 people read

എടപ്പാള്‍:കുമരനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചു. സ്‌പോട്ട് കുമരനല്ലൂരിന്റെയും എടപ്പാൾ ആലുക്കജ്വല്ലറിയുടെയും സഹകരണത്തോടെയാണ് സ്കൂളിന് മുന്നിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമൊരുക്കിയത്. തൃത്താല സബ് ഇൻസ്പക്ടർ എസ്.അനീഷ് ഉൽഘാടനം ചെയ്തു. സ്പോട്ട് ചെയർമാനും,കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ.മൂസകുട്ടി അധ്യക്ഷത വഹിച്ചു. സി പി ഒ ഷമീറലി, കെ.വേണുഗോവിന്ദൻ, കെ കെ അബ്ദുൽകാദർഹാജി, അലി കുമരനല്ലൂർ,പി രാജീവ്, എം.പികൃഷ്ണൻ,സി.എം.അലിമാസ്റ്റർ, ടി ഖാലിദ്, എംഎ നവാബ്,കെ.നൂറുൽഅമീൻ,കെസമദ്.കെ മുസ്തഫ, കെ പി ഖമറുദ്ധീൻ, വികെ.അസീസ്,പിജി.വിമൽ,പിശിവൻ, വി കെ മമ്മു,എംവിനാസർ, കെ എം മുഹമ്മദുണ്ണി തുടങ്ങി സ്പോട്ട് കൂട്ടായ്മയുടെ പ്രതിനിധികളും, നാട്ടാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE