Home Edappal

തവനൂരിലെ ഒച്ച് ശല്ല്യം:ചരിത്രത്തില്‍ ആദ്യമായി തവനൂരില്‍ സ്പെഷല്‍ ഗ്രാമസഭ

  • By Edappal      posted on 30-Jul-2019
  • 43 people read

തവനൂരിലെ ഒച്ച് ശല്ല്യം:സംസ്ഥാനത്ത് ആദ്യമായി ഒച്ച് ശല്ല്യത്തിന് സ്പെഷല്‍ ഗ്രാമസഭ ചേരുന്നു എടപ്പാള്‍:സംസ്ഥാനത്ത് ആദ്യമായി ഒച്ച് ശല്ല്യത്തിന് സ്പെഷല്‍ ഗ്രാമസഭ ചേരുന്നു. തവനൂര്‍ പഞ്ചായത്തിലെ കൂടരയില്‍ വ്യാപകമായി കാണപ്പെട്ട ഒച്ച് ശല്ല്യവുമായി ബന്ധപ്പെട്ടാണ് തവനൂര്‍ പഞ്ചായത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒച്ച് സ്പെഷല്‍ ഗ്രാമസഭ ചേരുന്നത്. ആഗസ്റ്റ് ഒന്നിന് രണ്ട് മണിക്കാണ് പഞ്ചായത്ത് ഓഫീസില്‍ സ്പെഷല്‍ ഗ്രാമസഭ ചേരുന്നത്. തവനൂർ കൂടരയിൽ വ്യാപകമായി കാണപ്പെട്ടവിത്യസ്ഥ ഇനം ഒച്ചുകളെക്കുറിച്ച് പഠിക്കാൻ കേരള വന ഗവേഷണ സംഘം കഴിഞ്ഞ ദിവസം തവനൂരിലെത്തിയിരുന്നു. എൻമോളജി വിഭാഗം ഗവേഷക കീർത്തി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് പരിശോധന നടത്തിയത്. വിവിധ വലിപ്പത്തിലുള്ള ഒച്ചുകളെ തുടർ ഗവേഷണത്തിനായി ശേഖരിക്കുകയും ചെയ്തു. നാട്ടുഭാഷയിൽ ആഫ്രീക്കൻ ഒച്ച് എന്ന് പറയാറുണ്ടെങ്കിലും അക്കാറ്റിന ജനുസിൽപ്പെട്ട അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒച്ചകളാണിത്.കട്ടിയുള്ള പുറംതോടോടുകൂടിയ ഇവ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. ഇവയുടെ വിസർജ്യത്തിലുള്ള ഫൈറ്റോഫ്തോ കുമിളകൾ വൃക്ഷങ്ങളിലും ഫലവർഗ്ഗ സസ്യങ്ങളിലും കൂമ്പു ചീയൽ, മഹാളി, കായ അഴുകൽ തുടങ്ങിയ മാരകരോഗങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്. ഇവയുടെ ശരീരത്തിലുള്ള നിമാ വിരമനുഷ്യരിൽ മെനഞ്ചൈറ്റീസ് രോഗം പടർത്തുകയും ചെയ്യുമെന്നാണ് വിലയിരുന്നത്..ഒച്ചുകളെ നിർമ്മാർജ്ജനം ചെയ്യുന്ന മാർഗ്ഗങ്ങളെ കുറിച്ച് സംഘം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നിർദ്ദേശിച്ചു. പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ- കൃഷി വകുപ്പുകളുടെ സഹകരണത്തോടെ ഒച്ച് പ്രതിരോധ ലായിനികൾ തെളിച്ചെങ്കിലും പൂർണ്ണമ്മായും ഒച്ചുകളെ ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.അബ്ദുൾ നാസർ, പഞ്ചായത്തംഗം ടി.വി.ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, കൃഷി അസിസ്റ്റന്റ് പി.എസ്.സനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Photo: വന ഗവേഷക സംഘത്തിന്റെ നേതൃത്വത്തിൽ കൂരടയിൽ ഒച്ചുകളെ ശേഖരിക്കുന്നു.

  • Share


  • To Join Our Group :

YOU MAY ALSO LIKE