Home Chalisserry

പെരിങ്ങോട് കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കൂറ്റനാട്: ചാലിശേരി പെരിങ്ങോട് മതുപ്പുള്ളി സ്വദേശികളായ കോരം കുഴിയിൽ മുഹമ്മദിന്റെ മകൻ ഷഹദ് (13) , പുലാക്കൽ അബ്ദുൾ കബീറിന്റെ മകൻ അൽഅമീൻ (14) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 4.30തോടെയായിരുന്നു സംഭവം. മതുപ്പുള്ളി അകലാണം ശിവക്ഷേത്രത്തിനു സമിപം പാടത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് മുങ്ങി മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് കൂട്ടുകാരൊത്ത് കളിക്കാൻ പോയതായിരുന്നുവെന്ന് പറയുന്നു. അതിനിടയിൽ കുളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇരു വരും മുങ്ങിതാഴുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ പറഞ്ഞത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുളത്തിലെ ചേറിൽ മുങ്ങിയ ഇരുവരെയും പുറത്തെടുത്ത് പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പിന്നീട് അമല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽഅമീൻ പെരിങ്ങോട് എച്ച് എസ് സ്കുളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് -മുംതാസ് . സഹോദരങ്ങൾ - മുഹമ്മദ് ഹാഷിം, ഇർഫാൻ. ചിറമനേങ്ങാട് കോൺകോഡ് ഹയർ സെക്കന്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഫഹദ് . മാതാവ് - കദീജ സഹോദരങ്ങൾ - ഷഹാന, ഷഹ് ല, ഷഹ് മ. മൃതദേഹങ്ങൾ അമല ആശുപത്രി മോർച്ചറിയിൽ.

  • Share


  • To Join Our Group :

YOU MAY ALSO LIKE