Home Edappal

മേല്‍പാല നിര്‍മ്മാണം:വീണ്ടും മണ്ണ് പരിശോധന തുടങ്ങി

  • By Edappal      posted on 28-Jul-2019
  • 85 people read

മേല്‍പാല നിര്‍മ്മാണം:വീണ്ടും മണ്ണ് പരിശോധന തുടങ്ങി എടപ്പാൾ: മേൽപ്പാല പ്രവർത്തിയിൽ എടപ്പാൾ കുറ്റിപ്പുറം റോഡിൽ പൈലിങ്ങിനിടെ പാറ കണ്ട സാഹചര്യത്തിൽ വീണ്ടും മണ്ണ് പരിശോധന നടത്തി. ഭൂമിക്കടിയിലെ മണ്ണിന്റെ ഘടനയും പാറയുടെ സാന്നിധ്യവും മനസ്സിലാക്കുന്നതിനാണ് പരിശോധന നടത്തിയത്. ഏതാനും ദിവസങ്ങളായി കുറ്റിപ്പുറം റോഡിൽ പണി നിർത്തിവച്ചിരിക്കുകയായിരുന്നു. കുറഞ്ഞ താഴ്ചയിൽ തന്നെ പാറകൾ ഉണ്ടെങ്കിൽ ജെസിബി ഉപയോഗിച്ച് പിഴുതു മാറ്റാനാണ് തീരുമാനം. കൂടുതൽ താഴ്ചയിൽ ആണെങ്കിൽ പൈലിങ്ങ് മെഷീൻ വച്ച് തന്നെ പറകൾ തുരന്ന് പണി തുടരാനാണ് തീരുമാനമെന്ന് അധികൃതർ സൂചിപ്പിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE