Home Edappal

അപ്പൂപ്പനമ്മൂമമാരെ ആദരിച്ച് കടകശ്ശേരി ഐഡിയല്‍ സ്കൂളിലെ കുട്ടിപ്പോലീസ്

  • By Edappal      posted on 28-Jul-2019
  • 39 people read

*അപ്പൂപ്പനമ്മുമ്മമാരെ ആദരിച്ച് കുട്ടിപ്പോലീസ്* എടപ്പാൾ:അച്ഛനമ്മമാരെയും അപ്പുപ്പനമ്മുമ്മമാരെയും വിടുകളിൽ നിന്നും പുറത്താക്കി വൃദ്ധസദനത്തിലും മറ്റും പുറം തള്ളുന്ന പുതിയ കാലത്ത് സമൂഹത്തിന് മാതൃകയായി കടകശ്ശേരിഐഡിയൽ കുട്ടിപ്പോലീസ്. എസ് പി സി സ്റ്റുഡൻസിന്റെ സ്വന്തം അപ്പൂപ്പൻമാരെയും അമ്മൂമ്മമാരെയും ആദരിച്ചും അവർക്ക് സ്നേഹപ്പൂക്കൾ സമ്മാനിച്ചും അവരുമൊത്ത് ആടിയുംപാടിയും ഒരു ദിവസം . കടകശ്ശേരിഐഡിയൽ കാമ്പസാണ് ഈ അനുഗ്രഹീത നിമിഷങ്ങൾക്ക് സാക്ഷിയായത് . ഐഡിയൽ കാമ്പസിലെ 6-7 ബാച്ചുകളിലെ കേഡറ്റുകളാണ് പരിപാടി സംഘടിപ്പിച്ചത്. പതിനഞ്ചോളം അപ്പുപ്പനമ്മുമ്മമാരെയാണ് ഇവർ ആദരിച്ചത്. കാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നെ പരിപാടി മാനേജർ മജീദ് ഐഡിയൽ ഉൽഘാടനം ചെയ്തു സി പി ഒ ജ്യോതി ലക്ഷമി അദ്ധ്യക്ഷത വഹിച്ചു ചിത്രഹരിദാസ്, എസി പി ഒ അൻവർ വെള്ളാഞ്ചേരി , കുറ്റിപ്പുറം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇ അബ്ദുൾ മജീദ്, എസ് സി പി ഒ സുബീന, ശ്രീ ശോഭ്, പ്രിയ അരവിന്ദ്, ഷാജി കുഞ്ഞൻ, സജിൻ, സ്കൂൾ ലീഡർ ഹിബ, ഗായത്രി എന്നിവർ പ്രസംഗിച്ചു .

  • Share


  • To Join Our Group :

YOU MAY ALSO LIKE