Home Ponnani

കളഞ്ഞ് കിട്ടിയ ആറ് ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് യുവാവ് മാതൃകയായി

  • By Ponnani      posted on 28-Jul-2019
  • 171 people read

കളഞ്ഞ് കിട്ടിയ ആറ് ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിച്ച് യുവാവ് മാതൃകയായി പൊന്നാനി:കളഞ്ഞുകിട്ടിയ ബാഗും, ആറു ലക്ഷം രൂപയും തിരിച്ചുനൽകി യുവാവ് മാതൃകയായി. ശനിയാഴ്ച ഉച്ചയോടെയാണ് പൊന്നാനി നീതി ലാബ് ഉടമ ഫസലുറഹ്മാൻ എന്നവരുടെ ആറു ലക്ഷം രൂപയും, ബാഗും പൊന്നാനിക്കും നരിപ്പറമ്പിനും ഇടയില്‍ നഷ്ടപ്പെട്ടത്. ഫസലുറഹഹ്മാന്‍ പൊന്നാനി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ പൊന്നാനി എമര്‍ജന്‍സി ടീം പണം നഷ്ടപ്പെട്ട വിവരം സോഷ്യല്‍ മീഡിയ വഴി അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ കളഞ്ഞു പോയ തുകയും ബാഗും ലഭിച്ച തെക്കേപ്പുറം സ്വദേശി വളപ്പിലകത്ത് നവാസ് സോഷ്യല്‍ മീഡിയ വഴി വിവരം അറിയുകയും ചെയ്തതോടെ നവാസ് എമര്‍ജന്‍സി ടീമിനും പോലീസിനും പണം തന്റെ കയ്യില്‍ ലഭിച്ച വിവരം നല്‍കുകയും ചെയ്തു. തുടർന്ന് പൊന്നാനി സി ഐ യുടെയും, എമർജൻസി ടീമിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിൽ വെച്ച് സംഖ്യ ഉടമക്ക് തിരിച്ചു നൽകുകയായിരുന്നു. നഷ്ടപ്പെട്ട തുകയുടെ ഉടമ _പൊന്നാനി എമർജൻസി ടീമിനും, നവാസിനും_ നന്ദി അറിയിച്ചു.

  • Share


  • To Join Our Group :

YOU MAY ALSO LIKE