Home Ponnani

ദേശീയ പാതയില്‍ കണ്ടയ്നര്‍ ലോറി തടഞ്ഞ് നിര്‍ത്തി കവര്‍ച്ചാശ്രമം പൊന്നാനി സ്വദേശികള്‍ അറസ്റ്റില്‍

  • By Ponnani      posted on 28-Jul-2019
  • 359 people read

ദേശീയ പാതയില്‍ കണ്ടയ്നര്‍ ലോറി തടഞ്ഞ് നിര്‍ത്തി കവര്‍ച്ചാശ്രമം പൊന്നാനി സ്വദേശികള്‍ അറസ്റ്റില്‍ പൊന്നാനി:ദേശീയ പാതയില്‍ കണ്ടയ്നര്‍ ലോറി തടഞ്ഞ് നിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ പൊന്നാനി സ്വദേശികളെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. നരിപ്പറമ്പ് സ്വദേശി എഴുത്തച്ചന്‍ വീട്ടില്‍ മഹ്റൂഫ്(21)പൊന്നാനി സൗത്ത് സ്വദേശി അഹമ്മിറ്റിന്റെ അലി(26)എന്നിവരെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊന്നാനി ചമ്രവട്ടം പാതയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കണ്ണൂര്‍ ഇരിട്ടി ഭാഗത്ത് നിന്ന് ചരക്ക് ഇറക്കി വന്നിരുന്ന കണ്ടയ്നര്‍ ലോറി ബൈക്കിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈലും കവരാന്‍ ശ്രമിക്കുകയായിരുന്നു. പുറകിലെത്തിയ മറ്റു വാഹനത്തിലെ ജീവനക്കാര്‍ വാഹനം നിര്‍ത്തിയതോടെ സംഘം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പൊന്നാനി പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്യേഷണത്തിലാണ് തന്ത്രപരമായി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരാളുടെ ബൈക്ക് ഉപയോഗിച്ചാണ് പ്രതികള്‍ കവര്‍ച്ചക്ക് ശ്രമിച്ചത്. പിടിയിലായ പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

  • Share


  • To Join Our Group :

YOU MAY ALSO LIKE