Home Kunnamkulam

നാലര വയസുകാരന് എച്ച്ഐവി പോസിറ്റീവ് എന്ന തെറ്റായ റിപ്പോര്‍ട്ട്:ലാബിനെതിരെ നടപടിയായില്ല

നാലരവയസ്സുകാരന് എച്ച്.ഐ.വി പോസിറ്റീവെന്ന തെറ്റായ റിപ്പോർട്ട്: ലാബിനെതിരേ നടപടിയായില്ല. ചാവക്കാട്: നാലര വയസ്സുകാരന് എച്ച്.ഐ.വി പോസിറ്റീവെന്നു തെറ്റായി റിപ്പോർട്ടുനൽകിയ സ്വകാര്യ മെഡിക്കൽ ലാബിനെതിരേ നടപടിയായില്ല. റിപ്പോർട്ട് വിവാദമുയർത്തിയിട്ടും ലാബ് തുറന്നു പ്രവർത്തിക്കുന്നുണ്ട്. ലാബിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഡി.എം.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഡി.എം.ഒ പറഞ്ഞു. ആരോഗ്യമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി തപാലിൽ അയച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം ചാവക്കാട് സ്വകാര്യ കംപ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിൽനിന്നാണ് നാലരവയസ്സുകാരന് എച്ച്.ഐ.വി പോസിറ്റീവെന്ന് തെറ്റായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകിയത്. ത്വഗ്രോഗത്തെത്തുടർന്ന് ഡോക്ടറുടെ നിർദേശമനുസരിച്ചാണ് ലാബിൽ രക്തപരിശോധന നടത്തിയത്. ലാബ് റിപ്പോർട്ട് കണ്ട ഡോക്ടറും കുട്ടിക്ക് എച്ച്.ഐ.വിയുടെ സൂചനകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം മറ്റ് രണ്ട് ലാബുകളിൽക്കൂടി പരിശോധന നടത്തിയപ്പോഴാണ് എച്ച്.ഐ.വി നെഗറ്റീവെന്ന് ഫലം ലഭിച്ചത്.

  • Share


  • To Join Our Group :

YOU MAY ALSO LIKE